നവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു നവ്യയോടുള്ള ഇഷ്ട്ടം ഇല്ലാതാകാൻ കാരണം പൃഥ്വി രാജ് എന്ന് ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിലെ താര കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ഇപ്പോൾ ചുരുക്കം ചില സിനിമകളിൽ മാത്രമേ ശ്രീനിവാസൻ അഭിനയിക്കുന്നുള്ളൂ എന്നാലും താരത്തിന്റെ മക്കളായ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ താരകുടുംബത്തിന്റെ…

മലയാള സിനിമയിലെ താര കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ഇപ്പോൾ ചുരുക്കം ചില സിനിമകളിൽ മാത്രമേ ശ്രീനിവാസൻ അഭിനയിക്കുന്നുള്ളൂ എന്നാലും താരത്തിന്റെ മക്കളായ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ താരകുടുംബത്തിന്റെ അഭിമുഖത്തിനിടയിൽ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും പറയുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. കൈരളി ചാനലിന് ഇവർ ചെറുപ്പത്തിലെ നടത്തിയ ഇന്റർവ്യൂന്റെ ഭാഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഏറ്റവും ഇഷ്ടമുള്ള നായികാ ആരെന്ന അവതാരകന്റെ ചോത്യത്തിനാണ് ധ്യാനിന്റെ മറുപടി. എനിക്ക് പണ്ട് നവ്യയും ശോഭനയും ഇഷ്ടമായിരുന്നു എന്നാൽ ഇപ്പോൾ ഇല്ല എന്നാണ് താരം പറയുന്നത്. അതിനെന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ വെള്ളിത്തിരയിൽ ചില പോസ്റ്റർ എല്ലാം കണ്ടിരുന്നു പിന്നീട് അത് മതിയാക്കി എന്നാണ് താരം പറയുന്നത്. എനിക്ക് ആ സമയത്ത് നവ്യ നായരെ വിവാഹം കഴിക്കണം എന്നുണ്ടായിരുന്നു. അങ്ങനെ കുറെപേരോട് തോന്നിയിരുന്നു ഒടുവിൽ നവ്യയോടും എന്നാണ് താരം പറയുന്നത്. ചേട്ടൻ ആ സമയങ്ങളിൽ ചോദിക്കുകയുണ്ടായി നിനക്ക് എട്ടാത്യമ്മ ആയി മീരജാസ്മിൻ വരുന്നതിൽ നിനക്ക് പ്രശ്നം ഉണ്ടോ എന്നും താരം തമാശ രൂപേണ പറയുന്നുണ്ട്. തനിക്ക് സിനിമയിൽ അഭിനയിക്കണം എന്നുള്ള ആഗ്രഹവും താരം വിഡിയോയിൽ പങ്ക് വെക്കുന്നുണ്ട്.