ഒരു കോടിയിലധികം രൂപ വില വരുന്ന ധ്യാനിന്റെ പുതിയ ആഡംബര കാര്‍!!

ശ്രീനിവാസന്‍ എന്ന മഹാനടന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇരുവരും അച്ഛന്റെ പാത പിന്തുടര്‍ന്ന് തന്നെ സിനിമയിലെ എല്ലാ മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസന്റെ ജീവിതത്തിലെ മറ്റൊരു നേട്ടത്തിനാണ്…

ശ്രീനിവാസന്‍ എന്ന മഹാനടന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇരുവരും അച്ഛന്റെ പാത പിന്തുടര്‍ന്ന് തന്നെ സിനിമയിലെ എല്ലാ മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസന്റെ ജീവിതത്തിലെ മറ്റൊരു നേട്ടത്തിനാണ് ആരാധകര്‍ സാക്ഷിയായിരിക്കുന്നത്.

മലയാളികളുടെ പ്രിയങ്കരനായ നടനും, തിരക്കഥാകൃത്തും, സംവിധായകനും ഒക്കെ ആയ ധ്യാന്‍ ശ്രീനിവാസന്‍ വീണ്ടും ഒരു ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു നടന്‍ സംവിധായകന്‍ നിര്‍മ്മാതാവ് എന്ന നിലകളിലെല്ലാം മലയാള സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ധ്യാനിന്റെ പുതിയ കാറിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. പുതിയ വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. കുറച്ചു മുന്‍പ് ഒരു മിനി കൂപ്പര്‍ എസ് താരം സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ ബിഎംഡബ്ലിയു കാര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ കാറിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒന്നരക്കോടിയില്‍ അധികം രൂപ വില വരുന്ന ബിഎംഡബ്ല്യു എക്‌സ് സിക്‌സ് ആണ് താരം സ്വന്തമാക്കിയത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താരം വാഹനം വാങ്ങാന്‍ എത്തിയത്.