ധ്യാൻ ശ്രീനിവാസൻ നായകനായ ‘വീകം’ ഒടിടിയിലെത്തി

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ സിനിമയാണ് വീകം.2022 ഡിസംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. വീകം എന്ന ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്…

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ സിനിമയാണ് വീകം.2022 ഡിസംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. വീകം എന്ന ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ 5 ആണ്. ഫെബ്രുവരി 24 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.

സാഗർ ഹരി സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഷീലു എബ്രഹം,അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് സിനിമ നിർമ്മിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രാഹകൻ ധനേഷ് രവീന്ദ്രനാഥ് ആണ്. എഡിറ്റിംഗ് ഹരീഷ് മോഹൻ.വില്യംസ് ഫ്രാൻസിസാണ് സിനിമയുടെ സംഗീതം സംവിധാനം നിർവഹിച്ചത.് കലാസാംവിധാനം പ്രദീപ് എം.വി,വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ, അസോസിയേറ്റ് ഡയറക്ടർസ് സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് സന്തോഷ് പട്ടാമ്പി ,ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ.