വിവാഹത്തിന് മുൻപുള്ള ക്ഷേത്ര ദർശനത്തിന് വേണ്ടിയാണോ നയൻതാരയും വിഘ്‌നേഷും തിരുപ്പതിയിലെത്തിയത്!

വേറിട്ട അഭിനയ ശൈലി കൊണ്ട് മലയാള സിനിമാ ലോകത്ത് പ്രേക്ഷക ശ്രദ്ധ നേടി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട്…

nayanthara-vignesh-temple-0

വേറിട്ട അഭിനയ ശൈലി കൊണ്ട് മലയാള സിനിമാ ലോകത്ത് പ്രേക്ഷക ശ്രദ്ധ നേടി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും വളരെ സജീവമാണ് താരം.

Nayanthara 1
Nayanthara 1

അഭിനയ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ  മോളിവുഡ് സൂപ്പര്‍ താരങ്ങളുടെ നായികയായാണ് നയന്‍താര എത്തിയത്.സിനിമാ രംഗത്തെത്തിയ കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. പക്ഷെ എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി ആരാധകര്‍ ഒരേ മനസ്സോടെ കാത്തിരിക്കുകയാണ്  ഇപ്പോൾ. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്.തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകന്‍ ആറ്റ്ലി ഒരുക്കുന്ന ചിത്രത്തില്‍ ഷാരുഖിനൊപ്പം അഭിനയിക്കാന്‍ നയന്‍താരയും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാന്‍ ഇന്ത്യ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ ഷാരുഖ് ഡബിള്‍ റോളില്‍ ആണ് അഭിനയിക്കുന്നത്. അച്ഛന്റെയും മകളുടെയും റോളുകള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

nayanthara-vignesh temple
nayanthara-vignesh temple

പക്ഷേ എന്നാൽ നയന്‍താര ഈ സിനിമയില്‍ നിന്നും പിന്മാറിയെന്നാണ് പുതിയ വിവരങ്ങള്‍. അതിന് കാരണം വിവാഹം ഉടനെ നടക്കാന്‍ പോവുന്നത് കൊണ്ടാണെന്നും പ്രചരിച്ചു. പക്ഷെ എന്നാല്‍ വിവാഹം കഴിഞ്ഞാലും താന്‍ അഭിനയിക്കുമെന്ന നിലപാടിലാണ് നയന്‍താര എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതെ പോലെ തന്നെ ഇപ്പോളിതാ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് നയൻതാരയും വിഘ്‌നേഷും.അത് കൊണ്ട് തന്നെ ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായി കൊണ്ടിരിക്കുന്നത് ക്ഷേത്രത്തിലെത്തിയ ഇരുവരുടെയും മനോഹര ചിത്രങ്ങളാണ്.അതെ പോലെ ക്ഷേത്രദര്‍ശനം പൂർത്തിയാക്കിയതിന് ശേഷമാണ് ആരാധകര്‍ക്കൊപ്പം ഇരുവരും ചിത്രങ്ങൾ  എടുത്തത്.അതെ പോലെ കുറച്ച് നാളുകൾക്ക് മുൻപ് ഒരു പ്രമുഖ ചാനലിൽ അതിഥിയായിയെത്തിയപ്പോൾ താരം തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സൂചന നൽകിയിരുന്നു. അപ്പോൾ അവതാരിക മോതിരവിരലിനെ കുറിച്ച്  ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് വിരലിൽ ഇട്ടിരിക്കുന്നത് നിശ്ചയമോതിരമാന്നെന്ന്  നയൻ താര തുറന്ന് പറഞ്ഞിരുന്നു.അതെ പോലെ തന്നെ വിഘ്‌നേഷിന് ഏറ്റവും കൂടുതൽ ഇഷ്ട്മെന്താണ് ചോദ്യത്തിന് വിഘ്‌നേശിന് എല്ലാം ഇഷ്ട്മാണ് എന്ന മറുപടിയാണ് നയൻതാര നൽകുന്നത്.