‘കാണേണ്ട ഒരു സിനിമ – തിയേറ്ററില്‍ കാണാതെ പോയി’ ഡിജോ ജോസ് ആന്റണി

ബിജു മേനോന്‍- റോഷന്‍ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു തെക്കന്‍ തല്ല് കേസിന് മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് നടക്കുകയാണ്. ഇപ്പോഴിതാ ശ്രീജിത്ത് എന്‍ സംവിധാനം…

ബിജു മേനോന്‍- റോഷന്‍ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു തെക്കന്‍ തല്ല് കേസിന് മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് നടക്കുകയാണ്. ഇപ്പോഴിതാ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ഒരു തെക്കന്‍ തല്ല് കേസ് കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ഡിജോ ജോസ് ആന്റണി.

‘ശ്രീജിത്ത് .എന്‍ സംവിധാനം ചെയ്ത, ഒരു തെക്കന്‍ തല്ല് കേസ് ഇന്നലെ NETFLIX -ല്‍ കണ്ടു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. A Worth Watching Film – missed in theater. GR ഇന്ദുഗോപന്റെ കഥ, എത്ര മികച്ച രീതിയില്‍ വാണിജ്യ വത്കരിച്ചാണ് ഒരു തെക്കന്‍ തല്ല് കേസ് ഒരുക്കിയിരിക്കുനത്. അതില്‍ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.’- ഡിജോ ജോസ് ആന്റണി കുറിച്ചു.

ബിജു മേനോന്റെ ‘അമ്മിണി പിള്ള’യും റോഷന്റെ ‘പൊടിയനും’ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം. ഓണച്ചിത്രങ്ങളില്‍ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് ‘ഒരു തെക്കന്‍ തല്ല് കേസ്’. ‘ഓര്‍ഡിനറി’ എന്ന ചിത്രത്തില്‍ പാലക്കാടന്‍ ഭാഷ ട്രന്‍ഡാക്കി മാറ്റിയ ബിജു മേനോന്‍ ഇതില്‍ പഴയ തെക്കന്‍ സ്ലാങ്ങില്‍ പ്രേക്ഷകരെ രസിപ്പിക്കുന്നു. റോഷന്റേയും നിമിഷ സജയന്റേയും പ്രണയ രംഗങ്ങളും വളരെ രസകരമായിട്ടാണ് സംവിധായകന്‍ ശ്രീജിത്ത് ചിത്രീകരിച്ചിരിക്കുന്നത്. E4 എന്റര്‍ടെയ്ന്‍മെന്റ്‌സും ന്യൂ സൂര്യ ഫിലിംസും ചേര്‍ന്ന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുകേഷ് ആര്‍ മേത്ത, എ കെ സുനില്‍, സി വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍.

 

View this post on Instagram

 

A post shared by Dijo Jose Antony (@dijojoseantony)

ഹാസ്യവും ആക്ഷനും ഇടകലര്‍ത്തിയ ഒരു മുഴുനീള എന്റര്‍ടെയ്‌നറാണ് ‘ഒരു തെക്കന്‍ തല്ലു കേസ്’. അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തെക്കന്‍ സ്ലാങ്ങിലുള്ള രസകരമായ സംഭാഷണങ്ങള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതോടൊപ്പം അത്യന്തം വൈകാരികമായ മുഹൂര്‍ത്തങ്ങളും ചിത്രത്തെ ഗംഭീരമാക്കുന്നു.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്. ലൈന്‍ പ്രൊഡ്യൂസര്‍ പ്രേംലാല്‍ കെ കെ. പബ്ലിസിറ്റി ഡിസൈനര്‍ ഓള്‍ഡ്മങ്ക്‌സ്. രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങിയത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകന്‍ ശ്രീജിത്ത് എന്‍. ശ്രീജിത്ത് എന്നിന്റെ സവിധായകനായിട്ടുള്ള ആദ്യ ചിത്രമാണ് ‘ഒരു തെക്കന്‍ തല്ല് കേസ്’.