‘പുതു സംവിധായകന്റേതല്ല, കറ തീര്‍ന്ന ഒരു മെയ്ക്കിംഗ് ആയിട്ടാണ് തോന്നിയത്’ അനിയന്റെ ചിത്രത്തെ കുറിച്ച് ദിലീപ്

”നൂറ് ശതമാനം എന്റര്‍ടെയ്‌നറാണ് സിനിമ, അനൂപ് തന്റെ ആദ്യസംവിധാന സംരംഭം മികച്ചതാക്കി. എന്റെ തന്നെ കുഞ്ഞിക്കൂനന്‍, സിഐഡി മൂസ, ട്വന്റി ട്വന്റി പോലുള്ള സിനിമകളുടെ ട്രെയിലര്‍ കട്ട് ചെയ്തിരുന്നത് അനൂപ് ആണ്. എന്തായാലും ആദ്യ സിനിമ തരക്കേടില്ലാതെ ഒരുക്കിയിട്ടുണ്ട്.”- അനിയന്റെ സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘പുതു സംവിധായകന്റേതല്ല, കറ തീര്‍ന്ന ഒരു മെയ്ക്കിംഗ് ആയിട്ടാണ് ചിത്രം കണ്ടപ്പോള്‍ തോന്നിയതെന്നും താരം പ്രതികരിച്ചു.

ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരികൂട്ടം. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവരെ കൂടാതെ പ്രിയംവദ, വിജയ രാഘവന്‍, സിദ്ദിഖ്, അപ്പു, സുരേഷ് മേനോന്‍, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്.

അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ദിലീപാണ് നിര്‍മ്മിച്ചത്. ജിതിന്‍ സ്റ്റാന്‍സിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്താ, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. പ്രൊജക്റ്റ് ഹെഡ് – റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ്, കല- അജി കുറ്റിയാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സഖി എല്‍സ, എഡിറ്റര്‍- വി. സാജന്‍, സ്റ്റില്‍സ്- നന്ദു, പരസ്യകല- കോളിന്‍ ലിയോഫില്‍, പ്രൊഡക്‌സന്‍ മാനേജര്‍-സാബു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, മാര്‍ക്കറ്റിങ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.

Previous articleഇന്നെന്റെ മകള്‍ക്ക് അറിയില്ല അവളെ കൊഞ്ചിക്കുന്നത് ആരാണെന്ന്! നാളെ അവളിത് നിധി പോലെ സൂക്ഷിക്കും… ലൊക്കേഷനില്‍ കുഞ്ഞിനെ കളിപ്പിച്ച് മമ്മൂട്ടി
Next article29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും കല്യാണ പര്‍ച്ചേയ്സും!!! വിവാഹത്തിനൊരുങ്ങി ബഡായി ആര്യ