“അന്ന് ഡബ്ബിംഗ് ചെയ്യാനാകാതെ വിഷമിച്ചു” തന്റെ വ്യത്യസ്ത കഥാപാത്രങ്ങളെ കുറിച്ച് ദിലീപ്…

സിനിമയിലെ തന്റെ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും ദിലീപ് എന്ന നടന്‍ ഏറ്റെടുക്കുന്ന ചലഞ്ചുകള്‍ മലയാളിക്ക് എന്നും അത്ഭുതം തന്നെയാണ്. അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദിലീപ് പ്രേക്ഷകര്‍ക്ക് ജനപ്രിയ നായകന്‍ ആകുന്നതും. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ദിലീപ്…

സിനിമയിലെ തന്റെ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും ദിലീപ് എന്ന നടന്‍ ഏറ്റെടുക്കുന്ന ചലഞ്ചുകള്‍ മലയാളിക്ക് എന്നും അത്ഭുതം തന്നെയാണ്. അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദിലീപ് പ്രേക്ഷകര്‍ക്ക് ജനപ്രിയ നായകന്‍ ആകുന്നതും. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ദിലീപ് നടത്താറുള്ള മേക്കോവറുകളും അതിന് എടുക്കുന്ന കഷ്ടപ്പാടുകളും ആ സിനിമയുടെ വിജയത്തിലേക്ക് ആണ് കൊണ്ടെത്തിക്കാറുള്ളത്. ഇപ്പോഴിതാ വ്യത്യസ്ത കഥാപാത്രങ്ങളായി വരുമ്പോള്‍ ഡബ്ബ് ചെയ്യാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ് അദ്ദേഹം തുറന്ന് പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…

കേശുവിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് പൊങ്ങി നില്‍ക്കുന്ന പല്ലൊക്കെ വച്ചിട്ടാണ്. കേശുവിന്റെ മാനറിസങ്ങളും മറ്റുമൊക്കെ മുന്‍നിര്‍ത്തിയാണ് ശബ്ദം നല്‍കിയത്. ചാന്ത്‌പൊട്ട് ചെയ്തപ്പോള്‍ വേറെ ടൈപ്പ് ആയിരുന്നു. കുഞ്ഞിക്കൂനന്‍ ചെയ്തപ്പോഴും വേറെ ശബ്ദമായിരുന്നു. മായാമോഹിനിയിലെ പെണ്‍ വേഷം വന്നപ്പോഴും വേറെ വോയിസ് ആയിരുന്നു. ശബ്ദം കിട്ടാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ഡബ്ബിംഗ് തിയേറ്ററില്‍ കയറാതെ ഇരുന്നതും എങ്ങനെ ഡബ്ബ് ചെയ്യും എന്ന് വിഷമിച്ചിരുന്ന സിനിമ മായമോഹിനി ആയിരുന്നു. അവസാനമാണ് ആ ഫീമെയില്‍ വോയിസിന്റെ ട്യൂണ്‍ കിട്ടിയത്. അഭിനയിക്കുന്ന സമയത്ത് ആണ്‍ ശബ്ദത്തില്‍ തന്നെയായിരുന്നില്ല സംസാരിച്ചത്.

എക്‌സ്പ്രഷനും ലിപും മാത്രമാണ് അന്നേരം ശ്രദ്ധിച്ചിട്ടുള്ളത്. വോയിസിന് പ്രധാന്യം കൊടുത്തിരുന്നില്ല. ഇതിന് മാച്ച് ആവുന്ന ശബ്ദം പിന്നീട് ഡബ്ബിംഗിന് വരുമ്പോഴാണ് നോക്കിയത്. സാധാരണ ഒരു പെണ്‍കുട്ടിയെ കൊണ്ട് വേണമെങ്കില്‍ ഡബ്ബ് ചെയ്യിപ്പിക്കാമായിരുന്നു. പക്ഷേ അതല്ല, താന്‍ തന്നെയാണല്ലോ ആ ബാക്കി സിനിമയിലെ കഥാപാത്രവും ചെയ്യുന്നത്. അതുകൊണ്ടാണ് ശബ്ദം മാറ്റാത്തത് എന്നാണ് ദിലീപ് പറയുന്നത്. അറുപത് വയസ്സില്‍ അധികം തോന്നിക്കുന്ന കേശുവേട്ടന്‍ ആകാന്‍ വേണ്ടി ദിലീപ് ഏറ്റെടുത്ത കഷ്ടപ്പാടുകളെ കുറിച്ച് സംവിധായകന്‍ നാദിര്‍ഷാ തന്നെ പറഞ്ഞിട്ടുണ്ട്.