അങ്ങനൊക്കെ ചെയ്താൽ കുട്ടികൾ ഉണ്ടാകാതില്ല കേട്ടോ എന്ന് മണി എന്നോട് പറഞ്ഞു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ട് ആയിരുന്നു ദിലീപിന്റെയും മണിയുടെയും. ഇരുവരുടെയും കൂട്ടുകെട്ട് സിനിമയുടെ വിജയത്തിന് വലിയ പങ്കു തന്നെയാണ് വഹിച്ചത്. ദിലീപ്-മണി കൂട്ടുകെട്ടിൽ ഉള്ള ചിത്രങ്ങൾ എല്ലാം മികച്ച വിജയവും നേടിയിരുന്നു. സിനിമയിലേത് പോലെ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ട് ആയിരുന്നു ദിലീപിന്റെയും മണിയുടെയും. ഇരുവരുടെയും കൂട്ടുകെട്ട് സിനിമയുടെ വിജയത്തിന് വലിയ പങ്കു തന്നെയാണ് വഹിച്ചത്. ദിലീപ്-മണി കൂട്ടുകെട്ടിൽ ഉള്ള ചിത്രങ്ങൾ എല്ലാം മികച്ച വിജയവും നേടിയിരുന്നു. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. പെട്ടന്നുള്ള മണിയുടെ വിയോഗം ദിലീപിനെ ഒരുപാട് തളർത്തിയിരുന്നു എന്നതാണ് സത്യം. ഒരു അഭിമുഖത്തിൽ മണി കാരണം താൻ ഒരു ചിത്രം ചെയ്യാൻ മടിച്ചതിനെ കുറിച്ച് ആണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. മണിയുടെ വാക്ക് കേട്ട് ചാന്തുപൊട്ട് എന്ന ചിത്രം ചെയ്യാൻ ആണ് താൻ മടി കാണിച്ചത് എന്നാണു ദിലീപ് പറഞ്ഞത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ,

dileep about father
dileep about father

ബെന്നി പി നായരമ്പലത്തിന്റെ ഒരു നാടകമുണ്ട്, അത് സിനിമ ആക്കിയാൽ നിനക്ക് ചെയ്യാൻ കഴിയും, അത് കൊണ്ട് നീ അത് കാണണം എന്ന് എന്നോട് പറഞ്ഞു. ഞാൻ ആ നാടകം കണ്ടതിനു ശേഷം അതിനെ കുറിച്ച് ലാൽ ജോസുമായി സംസാരിച്ചു. ലാൽ ജോസിനും കഥ ഇഷ്ട്ടമായതോടെ അത് സിനിമ ആക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ ഈ സിനിമയെ കുറിച്ച് കലാഭവൻ മണിയോട് പറയുന്നത്. എന്നാൽ മണി പറഞ്ഞത് എന്നെ ഞെട്ടിച്ചു കളഞ്ഞു. സ്ത്രീത്വം ഉള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ താൻ അവതരിപ്പിക്കുന്നത് എന്നൊക്കെ ഞാൻ മണിയോട് പറഞ്ഞപ്പോൾ മണി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി. ‘അതൊന്നും വേണ്ടാട്ടാ…അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകില്ലാട്ടോ’ എന്ന് എന്നോട് പറഞ്ഞു.

അത് കേട്ടപ്പോൾ എനിക്കും എന്തോ പോലെ തോന്നി. പിന്നെ ഞാൻ തന്നെ ഓരോ കാരണങ്ങൾ ഒക്കെ പറഞ്ഞു ആ കഥ പിന്നെ ചെയ്യാം പിന്നെ ചെയ്യാം എന്ന് പറഞ്ഞു മാറ്റി വെച്ച്. അങ്ങനെ മീനാക്ഷി ജനിച്ചു കഴിഞ്ഞാണ് ഞാൻ ആ സിനിമ ചെയ്തത്. കഥയെ കുറിച്ച് സംസാരിച്ച് ഏകദേശം എട്ട് വര്ഷങ്ങളോളം കഴിഞ്ഞാണ് അത് പിന്നീട് സിനിമ ആയത് എന്നും അതിനു പിന്നിൽ മണിയുടെ ആ വാക്കുകൾ ആയിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.