കാവ്യയെന്ന് അവതാരിക പറഞ്ഞപ്പോൾ മഞ്ഞുവെന്ന് തിരുത്തി ദിലീപ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യയെന്ന് അവതാരിക പറഞ്ഞപ്പോൾ മഞ്ഞുവെന്ന് തിരുത്തി ദിലീപ്!

Dileep about Manju

മഞ്ജു വാര്യയും ദിലീപും വിവാഹമോചിതർ ആകുന്നുവെന്ന വാർത്ത വളരെ കാലങ്ങൾക്ക് മുൻപ് തന്നെ ആരാധകർക്കിടയിൽ പാപ്പരാസികൾ പറഞ്ഞു പരത്തിയ വാർത്തകൾ ആയിരുന്നു. ഇരുവരും ബന്ധം വേർപ്പെടുത്തുന്നുവെന്ന വാർത്ത ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരുന്നു. എന്നാൽ അതൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണെന്ന് താരങ്ങളും പറഞ്ഞിരുന്നു. അതോടെ ആരാധകരും ആശ്വാസത്തിൽ ആയിരുന്നു. എന്നാൽ ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് 2015 ജനുവരി 31 നു ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേർപ്പെടുത്തിയത്. 1998 ൽ ആരംഭിച്ച വിവാഹ ജീവിതത്തിനു 2015 ൽ ഇരുവരും അടിവര ഇടുകയായിരുന്നു.

മഞ്ജുവിൽ നിന്ന് വിവാഹബന്ധം വേർപ്പെടുത്തിയ ദിലീപ് കുറച്ച് വർഷങ്ങൾക്ക് ശേഷം കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. എന്നാൽ ആരാധകരിൽ പലരും കരുതിയെക്കുന്നത് വിവാഹബന്ധം വേർപ്പെടുത്തിയതോട് കൂടി മഞ്ജുവും ദിലീപും തമ്മിൽ ശത്രുക്കൾ ആയിരിക്കുമെന്നാണ്. ഈ വിശ്വാസവും ഇപ്പോൾ ദിലീപ് തകർത്തിരിക്കുകയാണ്. അടുത്തിടെ ദിലീപ് ഒരു പൊതുവേദിയിൽ വെച്ച് മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇതിനു കാരണമായത്.

സി കേരളം ചാനലിൽ സൂരജ് വെഞ്ഞാറന്മൂട് അവതാരകനായി എത്തിയ ഒരു പരുപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആണ് ദിലീപ് മഞ്ജുവിനെ കുറിച്ച് പറഞ്ഞത്. ടിക്ക് ടോക്കിലൂടെ ശ്രദ്ധ നേടിയ ഡെവിൾ കുഞ്ചു എന്ന പെൺകുട്ടിയെ സുരാജ് ദിലീപിന് പരിചയപ്പെടുത്തുന്ന സമയത്താണ് ദിലീപ് കാവ്യയെ കുറിച്ചും മഞ്ജുവിനെ കുറിച്ചും പറഞ്ഞത്. സംസാരത്തിനിടയിൽ താൻ ചെറിയ കുട്ടിയാണെന്ന് കുഞ്ചു പറഞ്ഞപ്പോൾ അങ്ങനെ പറയരുതെന്നും വലിയ കുട്ടിയാണെന്ന് പറയണം എന്നും ദിലീപ് പറഞ്ഞു. കാവ്യ കുട്ടിയായിരുന്ന സമയത്ത് ആയിരുന്നു സിനിമയിലേക്ക് വന്നതെന്ന് അവതാരിക പറഞ്ഞപ്പോൾ ദിലീപ് ഉടൻ പറഞ്ഞത് മഞ്ജു വാര്യരെ കുറിച്ചാണ്.

സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഒരുപാട് പേര് തന്റെ നായികയായി സിനിമയിലേക്ക് എത്തുന്നതെന്നും തന്റ്റെ നായികയായി മഞ്ജു സിനിമയിൽ എത്തുമ്പോൾ വെറും 13 വയസ്സ് മാത്രമായിരുന്നു മഞ്ജുവിന്റെ പ്രായം എന്നും ദിലീപ് പറഞ്ഞു. ദിലീപ് മഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ വലിയ കയ്യടി നൽകിയാണ് കാണികൾ ആ വാക്കുകളെ സ്വീകരിച്ചത്. ഇതോടെ ദിലീപിന് മഞ്ജുവിനോട് യാധൊരു ശത്രുതയും ഇല്ലായെന്ന് ഈ വാക്കുകളിലൂടെ മനസ്സിലാക്കാം.

Trending

To Top
Don`t copy text!