അത് കേട്ടപ്പോൾ തന്നെ മീനാക്ഷിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു

മലയാളി സിനിമ പ്രേമികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ ആണ് ദിലീപ്. കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീയ നായകൻ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ…

മലയാളി സിനിമ പ്രേമികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ ആണ് ദിലീപ്. കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീയ നായകൻ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം, അത് തന്നെയാണ് ദിലീപ് ചിത്രങ്ങളുടെ വിജയവും. ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിനെ പോൽ തന്നെ ആരാധകർ ആണ് ദിലീപിന്റെ മകൾ മീനാക്ഷിക്കും ഉള്ളത്. ആദ്യമൊക്കെ മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപൂർവ്വമായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ മീനാക്ഷി തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

തന്റെ സിനിമ ജീവിതത്തിൽ മീനാക്ഷിക്ക് നല്ല ഒരു പങ്ക് ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ എനിക്ക് തമിഴിൽ നിന്ന് ശങ്കർ സാറിന്റെ ഒരു ഫോൺവന്നു . ബോളിവുഡിൽ അമീർഖാൻ നായകനായി അഭിനയിച്ച് ഹിറ്റ് അയി മാറിയ ത്രീ ഇഡിയറ്റ് എന്ന ചിത്രം തമിഴിലേക്ക് എടുക്കുന്നു. അതിൽ അഭിനയിക്കാൻ വേണ്ടിയാണ് തന്നെ ക്ഷണിച്ചത്. ഫോൺ വെച്ച് കഴിഞ്ഞപ്പോൾ മീനാക്ഷി ആരാണെന്ന് തിരക്കി. ഞാൻ കാര്യം പറഞ്ഞു. അപ്പോൾ അമീർ ഖാൻ ചെയ്ത വേഷമാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അല്ല എന്ന്. അപ്പോൾ മറ്റു രണ്ടു സുഹൃത്തുക്കളുടെ വേഷമാണോ എന്ന് ചോദിച്ചപ്പോൾ അതും അല്ലെന്ന് ഞാൻ പറഞ്ഞു.

പിന്നെ ഏത് വേഷമാണെന്ന് തിരക്കിയപ്പോൾ ഇവരൊക്കെ കൊണ്ട് വരുന്ന ആ ഹാസ്യ താരത്തിന്റെ വേഷം ആണെന്ന് ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മുഖം മാറി. അച്ഛൻ ഇത് ചെയ്താൽ പിന്നെ ഞാൻ അച്ഛനോട് മിണ്ടില്ല എന്ന് അവൾ എന്നോട് പറഞ്ഞു. ജെട്ടി ഒക്കെ ഇട്ടു നിൽക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു അതിൽ. ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ അവൾക്ക് അത് നല്ലതാണോ അല്ലിയോ എന്ന് അറിയാൻ പറ്റും. ചിലർ കഥ പറയാൻ വരുമ്പോൾ നമ്മളെ മോഹിപ്പിക്കുന്ന രീതിയിൽ ആയിരിക്കും കഥ പറയുക. അത് കേൾക്കുമ്പോൾ തന്നെ അവള് പറയും ഇതില് വലിയ കാര്യമില്ല കേട്ടോ എന്ന്. തിരക്കഥ വായിച്ച് കഴിയുമ്പോൾ ആയിരിക്കും മീനൂട്ടി പറഞ്ഞത് ശരിയാണല്ലോ എന്ന് എനിക്ക് തോന്നുന്നത്. എന്റെ സിനിമകളുടെ നല്ല ഒരു ആസ്വാദക കൂടിയാണ് അവൾ എന്നും ദിലീപ് പറഞ്ഞു.