മഞ്ജു എന്റെ മകളുടെ അമ്മയാണ്, അവർ നന്നായി തന്നെ ജീവിക്കണം

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ…

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഇപ്പോൾ ഒരു അഭിമുഖത്തിൽ ദിലീപ് തന്റെ മക്കളെയും മഞ്ജുവിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. മീനാക്ഷിയെ കാണുമ്പൊൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട് എന്നും . രാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബി ബി എസ് വിദ്യാർത്ഥിനിയാണ് മീനാക്ഷിയെന്നും ദിലീപ് പറയുന്നു.മൂന്നുപേരും സുഖമായി തന്നെ ഇരിക്കുന്നു ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം.രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ ആണ് എന്നാണ് താരം പറയുന്നത്, അതുപോലെ തന്നെ മഞ്ജുവിനെക്കുറിച്ചും ദിലീപ് പറയുന്നുണ്ട്, നമ്മൾ മരിച്ചു ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു നല്ല നടിയാണ് അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നാണ് താരം പറയുന്നത്.

Manju and Dileep
Manju and Dileep

2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.