എനിക്ക് നീതി ലഭിക്കുന്നില്ലെന്ന് നടി, തന്റെ അവസ്ഥ മനസ്സിലാക്കണെമെന്ന് താരം

ആക്രമിക്കപ്പെട്ട നടിയെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകര്‍ മാനസികമായി പീഡിപ്പിച്ചതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഇത് നിയന്ത്രിക്കാന്‍ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രബര്‍ത്തി ജസ്റ്റിസ് വിജി അരുണിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനോട് പറഞ്ഞു. കേസില്‍ വിചാരണക്കോടതി…

ആക്രമിക്കപ്പെട്ട നടിയെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകര്‍ മാനസികമായി പീഡിപ്പിച്ചതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഇത് നിയന്ത്രിക്കാന്‍ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രബര്‍ത്തി ജസ്റ്റിസ് വിജി അരുണിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനോട് പറഞ്ഞു. കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പട്ടെ് നടി നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ നിലപാട് അറിയിച്ചത്. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി

ഇപ്പോള്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കയാണ്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടായി. എന്നാല്‍ ഇതില്‍ കോടതി ഇടപെട്ടില്ലെന്ന് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്.

വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷന്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി പറയുന്നു. തനിക്ക് ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ലെന്നും നടി കോടതിയില്‍ പറഞ്ഞു. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്.തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.