പിടിമുറുക്കി ദിലീപ്, വിചാരണകോടതി മാറ്റണമെന്ന ഹര്‍ജിയുമായി പ്രോസിക്യൂഷന്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

പിടിമുറുക്കി ദിലീപ്, വിചാരണകോടതി മാറ്റണമെന്ന ഹര്‍ജിയുമായി പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക്, കേസില്‍ നടന്‍ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.ഇതിനായി ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കോടതി പ്രോസിക്യൂഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു.  കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിചാരണ നീണ്ട് പോവുകയായിരുന്നു. അതിനിടയിലാണ് വിചാരണകോടതി തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 182-ാമത്തെ സാക്ഷിയെ കോടതിയില്‍ വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്തും കോടതി വായിച്ചു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇതിനാല്‍ കോടതി മാറ്റണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.  കേസില്‍ നടന്‍ ദീലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാംപ്രതി.

കേസിലെ സാക്ഷികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച്‌ ഓടുന്ന വാഹനത്തില്‍ വെച്ച്‌ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി ആക്രമിക്കപ്പെടുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!