നാദിർഷായുടെ മകളുടെ പ്രെവെഡിങ് ചടങ്ങിൽ നിറസാന്നിധ്യമായി ദിലീപും കാവ്യയും - മലയാളം ന്യൂസ് പോർട്ടൽ
Film News

നാദിർഷായുടെ മകളുടെ പ്രെവെഡിങ് ചടങ്ങിൽ നിറസാന്നിധ്യമായി ദിലീപും കാവ്യയും

മലയാളികളുടെ പ്രിയതാരങ്ങൾ ആണ് നാദിർഷയും ദിലീപും, ഇരുവരും തമ്മിൽ കാലങ്ങളായി വളരെ അടുത്ത സൗഹൃദമാണ്,സിനിമയിലെത്തിയതിന് ശേഷവും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. നാദിര്‍ഷ സംവിധായകനായി മാറിയപ്പോള്‍ പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു. എന്നാണ് നിങ്ങളൊരുമിച്ചുള്ള സിനിമയെന്നായിരുന്നു അന്ന് പ്രേക്ഷകര്‍ ചോദിച്ചത്. കേശു ഈ ഈ വീടിന്റെ നാഥനിലൂടെ ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുകയാണ്, നാദിര്ഷയുടെയും ദിലീപിന്റെയും സൗഹൃദം ഇരുവരുടെയും കുടുംബത്തിലേക്കും എത്തിച്ചേർന്നിരിക്കുകയാണ്,

 

നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷ നാദിര്‍ഷയെ വിവാഹം ചെയ്തത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷമായി വിവാഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.സെലിബ്രിറ്റികൾക്ക് സ്റ്റൈലിംഗ് നടത്തിയും മറ്റും ആയിഷ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

പ്രീ വെഡിങ്ങ് ചടങ്ങിൽ ഏറെ തിളങ്ങി നിന്നത് താരദമ്പതികളായ ദിലീപും കാവ്യയുമാണ്.മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നാദിർഷ അഭിനയത്തിന് പുറമെ സംവിധായകനായും ഗാനരചയിതാവായുമൊക്കെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ കലാകാരനാണ്. അമര്‍ അക്‌ബര്‍ ആന്റണി, കട്ടപ്പനയില ഹൃത്വിക്ക് റോഷന്‍, മേരാ നാം ഷാജി എന്നീ നാദിർഷ ചിത്രങ്ങള്‍ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകന്റെയും രചയിതാവിന്റെയുമെല്ലാം ഉത്തരവാദിത്തങ്ങളിലേക്ക് കടന്നപ്പോൾ താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!