‘എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര് വന്ന് കൊണ്ടുപോകും’! ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ ദിലീപ്

മിമിക്രിയില്‍ നിന്നും മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് നടന്‍ ദിലീപ്. കേസില്‍ ഉള്‍പ്പെട്ടതോടെ വളരെ കുറച്ച് സിനിമകളിലേ താരം അഭിനയിക്കാറുള്ളൂ. ഇപ്പോള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ദിലീപിന്റേതായി റിലീസ്…

മിമിക്രിയില്‍ നിന്നും മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് നടന്‍ ദിലീപ്. കേസില്‍ ഉള്‍പ്പെട്ടതോടെ വളരെ കുറച്ച് സിനിമകളിലേ താരം അഭിനയിക്കാറുള്ളൂ. ഇപ്പോള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ദിലീപിന്റേതായി റിലീസ് ചെയ്യുന്നത്. മാത്രമല്ല പൊതു വേദികളിലും ദിലീപ് പ്രത്യക്ഷപ്പെടാറില്ലായിരുന്നു.

ഇപ്പോഴിതാ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊതു വേദിയില്‍ എത്തിയിരിക്കുകയാണ് ദിലീപ്. മൊബൈല്‍ കമ്പനിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് ദിലീപ് എത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ദിലീപിനൊപ്പം താരത്തിനൊപ്പം നാദിര്‍ഷയും നടി സാനിയ ഇയ്യപ്പനും അവതാരകനും നടനുമായ ജീവയും ബിഗ് ബോസ് താരവും മോഡലുമായ ഷിയാസും പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിക്കുകയാണ് താരം. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ഒരാളായി താന്‍ മാറി. എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്നുമാണ് ദിലീപ് പറഞ്ഞത്.

ഞാന്‍ എപ്പോള്‍ ഫോണ്‍ വാങ്ങിച്ചാലും അത് പോലീസുകാര്‍ വന്ന് കൊണ്ടുപോകും
‘എല്ലാവര്‍ക്കും നമസ്‌ക്കാരം… വളരെ സന്തോഷമുണ്ട് നിങ്ങളെയൊക്കെ നേരിട്ട് കാണാന്‍ സാധിക്കുന്നതില്‍ എന്നും ദിലീപ് പറഞ്ഞു. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് തോന്നുന്നു ഞാനിപ്പോഴാണ് ഒരു പൊതുവേദിയില്‍ നിങ്ങളെയൊക്കെ കാണാന്‍ വരുന്നത്. പ്രത്യേകിച്ച് കൊച്ചിയില്‍.’ ദിലീപ് പറഞ്ഞു.

ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് എന്ന് തോന്നുന്നു. ഫോണ്‍ കമ്പനിക്കാരൊക്കെ എന്നെയാണ് അധികവും വിളിക്കുന്നത്. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്ന ആളായി ഞാന്‍ മാറി. അത് അവര്‍ക്കറിയാം. കാരണം ഞാന്‍ എപ്പോള്‍ ഫോണ്‍ വാങ്ങിയാലും ചില പോലീസുകാര് വന്ന് അത് കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷവും ഒരു ഫോണ്‍ എനിക്ക് ഫോണ്‍ കമ്പിനിക്കാര്‍ തന്നിരുന്നു. പക്ഷെ അതും എന്റെ കൈയ്യില്‍ നിന്നും പോയി. ഇത്തവണയും ഫോണ്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല അതാരും കൊണ്ടുപോകരുതെന്ന പ്രാര്‍ഥനയെ എനിക്കുള്ളൂ’ ദിലീപ് പറയുന്നു.

റിലീസാവാനിരിക്കുന്ന ദിലീപ് ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. രാമലീലയ്ക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു.

ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രവും രാമലീല റിലീസ് ചെയ്ത് അഞ്ച് വര്‍ഷം തികയുന്ന അവസരത്തിലുള്ള ചിത്രമെന്ന് പ്രത്യേകതയുമുണ്ട്. പുതിയ സിനിമയ്ക്ക് എല്ലാവരുടെയും പ്രാര്‍ഥന കൂടെ ഉണ്ടാകണമെന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. സിനിമ ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്.