നടൻ ദിലീപ് തന്റെ പേര് മാറ്റി, താരത്തിന്റെ പുതിയ പേരിങ്ങനെ

ജനപ്രിയ നായകൻ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്  CID മൂസ, തിയേറ്ററിൽ വൻ തരംഗമായിരുന്ന ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്, മികച്ചൊരു കുടുംബ ചിത്രം ആയിരുന്നു താരത്തിന്റെ CID മൂസ, മലയാളത്തിലെ ഒട്ടുമിക്ക…

ജനപ്രിയ നായകൻ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്  CID മൂസ, തിയേറ്ററിൽ വൻ തരംഗമായിരുന്ന ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്, മികച്ചൊരു കുടുംബ ചിത്രം ആയിരുന്നു താരത്തിന്റെ CID മൂസ, മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ചിത്രം ഹാസ്യത്തിലും മുൻപന്തിയിൽ തന്നെയാണ്. കഴിഞ്ഞ ദിവസം ദിലീപിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് CID മൂസ യുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു, താരം തന്നെയാണ് ഇതിനെകുറിച്ച് പറഞ്ഞത്, തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് താരം ഈ കാര്യം അറിയിച്ചത്.

2003 ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത വിജയ ചിത്രത്തിന്റെ അനിമേഷന്‍പാര്‍ട്ട് 17 വര്‍ഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ദിലീപ് തന്നയാണ് ഈ സന്തോഷ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ലോക അനിമേഷന്‍ ദിനത്തിലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം. പ്രമോയും പുറത്തു വിട്ടിരുന്നു. സിഐഡി മൂസയുടെ രണ്ടാം വരവ് ആഘോഷമാക്കിയ പ്രേക്ഷകരുടെ കണ്ണ് ഉടക്കിയത് ടൈറ്റിലില്‍ എഴുതിയിരിക്കുന്ന ദിലീപിന്റെ പേരിലായിരുന്നു.

ഇഗ്ലീഷില്‍ ‘DILEEP’ എന്ന പേരില്‍ അധികമായി ഒരു ‘I’ ആണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. അതായത് ‘DILIEEP’ എന്നാണ് പുതിയ മാറ്റം. പേരിലെ മാറ്റം ദിലീപിന് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദിലീപിന്റെ

പേരിലെ വ്യത്യാസം നേരത്തെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണൃസിബി കെ. തോമസാണ്.