ഒരുകാലത്ത് കുടുംബപ്രേക്ഷകർ ദിലീപ് ചിത്രങ്ങൾ ആഘോഷമാക്കിയിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ്…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ് ചിത്രങ്ങളുടെ സ്ഥാനം. ഈ പറക്കും തളികയും, പഞ്ചാബി ഹൗസും മീശമാധവനും എല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്. നൂറിലധികം സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ കാരണം ചില വിമർശനങ്ങൾ ആരാധകരിൽ നിന്ന് താരം നേരിട്ടിരുന്നു. ആ ഒരു ആരോപണം ദിലീപിന്റെ സിനിമ ജീവിതത്തെ വളരെയധികം മോശമായാണ് ബാധിച്ചിരിക്കുന്നത്.

കേസുമായി ബന്ധപെട്ടു കുറച്ച് നാളുകൾ ദിലീപിന് ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ ഈ സമയം ദിലീപിനെതിരെ നിരവധി വിമര്ശനങ്ങളൂം കുറ്റപ്പെടുത്തലുകളുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇത് കൂടാതെ സിനിമ രംഗത്തെ പലരും ദിലീപിനെതിരെ പരസ്യമായി പ്രസ്താവന നടത്തിയതോട് കൂടി ദിലീപിന്റെ ആരാധകരുടെ എന്നതിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. അത് വരെ ഉണ്ടായ ദിലീപിന്റെ പ്രേക്ഷക പിന്തുണ എല്ലാം ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതായത്. ദിലീപ് എന്ന നടൻ മലയാള സിനിമയിൽ ഒന്നുമല്ലാതായി തീരാൻ അധികം ദിവസം വേണ്ടി വന്നില്ല. അത്രയും നാളുകൾ കൊണ്ട് ദിലീപ് ഉണ്ടാക്കിയെടുത്ത സൽപ്പേരും ആരാധകരുമാണ് ദിലീപിന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത്. ഒരു നടൻ എന്ന നിലയിൽ ദിലീപിന് ഉണ്ടായ വലിയ ഒരു അടി ആയിരുന്നു അത്.

എന്നാൽ ഈ സംഭവത്തിന് ശേഷം പുറത്ത് വന്ന ദിലീപ് കരിയറിൽ കുറച്ച് നാളത്തെ ഇടവേള എടുത്ത്. അതിനു ശേഷം താരം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും അതൊന്നും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അല്ലെങ്കിൽ തിരിച്ച് വരവിൽ ഇറങ്ങിയ ദിലീപ് ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ പരാജയം ഏറ്റുവാങ്ങി എന്നതാണ് സത്യം. ദിലീപിന്റെ ചിത്രങ്ങൾ ആഘോഷമാക്കിയ പ്രേക്ഷകർ തന്നെ ദിലീപിന്റെ ചിത്രങ്ങൾ പരാചയപ്പെടാനും കാരണമായി. തന്റെ സിനിമ ജീവിതത്തിനു വലിയ ഒരു തിരിച്ചടിയാണ് ദിലീപിന് ഉണ്ടായത്. കഴിഞ്ഞ നാല് അഞ്ച് വർഷങ്ങൾക്ക് ഇടയിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ദിലീപിന്റേതായി ഇറങ്ങിയത്. എന്നാൽ ഇപ്പോൾ അണിയറയിൽ ദിലീപ് ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.