ഇന്നസെന്റിനെ അനുകരിച്ചു ദിലീപ്, കയ്യടിയോടു പ്രേക്ഷകർ

മിമിക്രി കലാരംഗത്തിലൂടെ അഭിനയത്തിൽ എത്തിയ നടൻ ദിലീപ്, മിക്ക കലാപരിപാടികളും ഇന്നസെന്റിനെ അനുകരിക്കുന്നത് താരത്തിന്റെ പ്രധാന ഐറ്റെം ആയിരുന്നു, ഇപ്പോൾ ദിലീപിന്റെ ഇന്നസെന്റിനെ അനുകരിച്ചുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. പടിഞ്ഞാറ്റിൻ…

മിമിക്രി കലാരംഗത്തിലൂടെ അഭിനയത്തിൽ എത്തിയ നടൻ ദിലീപ്, മിക്ക കലാപരിപാടികളും ഇന്നസെന്റിനെ അനുകരിക്കുന്നത് താരത്തിന്റെ പ്രധാന ഐറ്റെം ആയിരുന്നു, ഇപ്പോൾ ദിലീപിന്റെ ഇന്നസെന്റിനെ അനുകരിച്ചുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. പടിഞ്ഞാറ്റിൻ കര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥി ആയി എത്തിയതായിരുന്നു നടൻ.

താരം തന്റെ പ്രസംഗം നടത്തികൊണ്ടിരിക്കുന്നതിനിടയിൽ ഒരു പാട്ട് പാടണം  എന്നായിരുന്നു പ്രേഷകരുടെ ആവശ്യം. എന്നാൽ താരം തനിക്കു പ്രസംഗവും, പാട്ടും അറിയില്ല എന്നായിരുന്നു, എന്നാൽ പ്രേക്ഷകർ വിടാൻ തയ്യാറായില്ല എങ്കിൽ ഒരു മിമിക്രി കാണിക്കാൻ ആയിരുന്നു ആവശ്യം.എന്നാൽ ഇന്നസെന്റിനെ കാണിക്കാം എന്ന് പറഞ്ഞപ്പോളേക്കും പ്രേക്ഷകർ ഹർഷാരവം ഉയർന്നു. ഇന്നസെന്റിനെ അതെ രീതിയിൽ ദിലീപ് അനുകരിച്ചപ്പോളേക്കും പ്രേക്ഷകർ ആരവത്തോടു കയ്യടികൾ നൽകുകയും ചെയ്യ്തു.

ദിലീപ് നായകൻ ആകുന്ന ബാന്ദ്ര യുടെ നിർമാതാവ് വിനായക് അജിത് കുമാർ ആയിരുന്നു ഈ ഉത്സവകമ്മറ്റിയുടെ ഉപദേശക സമിതി പ്രസിഡന്റ്. കൂടാതെ താരം പാവപെട്ടവർക്കുള്ള ചികത്സ ധനസഹായവും, പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്യ്തു. പിന്നീട് ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിന്റെ ഗാനമേളയും ഉണ്ടായിരുന്നു,