കാവ്യയുടെയും ദിലീപിന്റെയും കാല്‍ വണങ്ങി ഉത്തര!!! വിവാഹ ജീവിതത്തിന് ആശംസകളുമായി താരനിര

മലയാള സിനിമാ ലോകം ഒന്നടങ്കം തിളങ്ങിയ വേദിയായിരുന്നു നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ വേദി. വിവാഹത്തിന് ദിലീപ്, കാവ്യ, അന്‍സിബ, ലാല്‍, ദീപക് ദേവ്, അനുശ്രീ തുടങ്ങിയ നിരവധി താരങ്ങള്‍ എത്തിയിരുന്നു. കൊച്ചിയില്‍ അഡ്ലക്സ് ഇന്റര്‍നാഷ്‌നല്‍ കണ്‍വെന്‍ഷനിലായിരുന്നു വിവാഹം.

പുതിയ ജീവിതത്തിലേക്ക് ഉത്തരയെ നേരില്‍ അനുഗ്രഹിക്കാനെത്തി യിരിക്കുകയാണ് കാവ്യ മാധവനും ദിലീപും. താരദമ്പതികള്‍ ചടങ്ങില്‍ ശ്രദ്ധാ കേന്ദ്രമായി. നീല സാരിയില്‍ അതിമനോഹരിയായാണ് കാവ്യ വിവാഹത്തിന് എത്തിയത്. ദിലിപിന്റെ കൈ പിടിച്ചെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന് കാവ്യയ്ക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ആ പരാതിയും കാവ്യയ്ക്ക് തീര്‍പ്പാക്കാനായി.

ആദിത്യനാണ് ഉത്തരയെ വിവാഹം കഴിച്ചത്. മുംബൈയില്‍ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിയിരുന്നു വിവാഹ റിസപ്ഷന്‍. ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്.

2022 ഒക്ടോബര്‍ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം നടന്നത്. അപ്പോഴും അനുഗ്രഹവുമായി വന്‍ താരനിര തന്നെ എത്തിയിരുന്നു. കൊച്ചിയിലായിരുന്നു നിശ്ചയവും. ചടങ്ങില്‍ മമ്മൂട്ടി, സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ എത്തിയിരുന്നു. നിശ്ചയത്തിന് ദിലീപ് എത്തിയിരുന്നുവെങ്കിലും കാവ്യ എത്തിയിരുന്നില്ല.

2021 ലെ മിസ് കേരള റണ്ണറപ്പായിരുന്നു ഉത്തര, അമ്മയുടെ പാതയില്‍ സിനിമയിലേക്കും എത്തിയിരുന്നു. ഖദ്ദയിലൂടെയാണ് ഉത്തരയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിലും ആശ ശരത്തും ഉണ്ടായിരുന്നു.

Previous article‘ഇറോട്ടിക് ത്രില്ലര്‍ എന്നൊന്നും ചതുരത്തെ നിര്‍വചിക്കാന്‍ പറ്റില്ല, ഒരു പൊടിക്കുപോലും ത്രില്‍ ഇല്ല’
Next articleആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി കോടതി