കാവ്യയിൽ ചിരിപടർത്തിയ ദിലീപിന്റെ വാക്കുകൾക്കായി സോഷ്യൽ മീഡിയ

കാവ്യയുടെ ചിരി കണ്ട ഏതൊരു വ്യക്തിയും ആദ്യം മനസ്സിൽ ഓർത്തിട്ടുണ്ടാകുക ദിലീപ് കാവ്യയോട് എന്താണ്  പറഞ്ഞട്ടുണ്ടാകുക എന്നതാണ്. ദിലീപ് കാവ്യയോരു എന്തോ ചെവിയിൽ പറഞ്ഞപ്പോൾ പരിസരം മറന്ന് ചിരിക്കുന്ന കാവ്യയുടെ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെയാണ് വൈറൽ ആയിരിക്കുന്നത്. വിവാഹ സദ്യയ്ക്ക് ഇലയ്ക്ക് മുന്നില്‍ ചോറുവരുന്നതും കാത്തിരിക്കുകയാണ് താരദമ്ബദികള്‍, ഇതിനിടയിലാണ് മലയാളികളുടെ ചിരിസാമ്രാട്ടായ ദിലീസ് സ്‌പെഷലായ എന്തോ തമാശ ഭാര്യയായ കാവ്യയുടെ ചെവിയില്‍ രഹസ്യമായി പറഞ്ഞത്.

ദിലീപ് ഓണ്‍ലൈനിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ കണ്ടവര്‍ ചോദിക്കുന്നത് ഒരു കാര്യം മാത്രം എന്നാലും എന്താവും ദിലീപ് കാവ്യയുടെ ചെവിയില്‍ പറഞ്ഞിട്ടുള്ളത്.

Sreekumar R