ജിമിക്കി കമ്മലിട്ട് ചിരിയോടെ കാവ്യ,കട്ടത്താടിയുമായി ദിലീപും! വൈറലായി ചിത്രം

കേസ് തുടരുമ്പോഴും നടന്‍ ദിലീപും കുടുംബവും മലയാളിയ്ക്ക് പ്രിയപ്പെട്ട താരകുടുംബം ആണ്. വിവാഹ ശേഷം കാവ്യാമാധവന്‍ കുടുംബിനിയായി കഴിയുകയാണ്. ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് ദിലീപ് കാവ്യയ്ക്ക് ഒപ്പം എത്തിയിരിക്കുന്നത്. കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് ചിത്രത്തില്‍ കാണുന്നത്.

പുതിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന് വേണ്ടിയാണോ ഈ ലുക്ക് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ജിമിക്കി കമ്മലിട്ട് ചിരിച്ച മുഖത്തോടെയാണ് കാവ്യയും ചിത്രത്തിലുള്ളത്. അതേസമയം, കുറെ നാളുകള്‍ക്ക് ശേഷമാണ് കാവ്യയെ ഇത്രയും സന്തോഷത്തില്‍ കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

കാവ്യയുടെയും ദിലീപിന്റെയും മകള്‍ മീനാക്ഷി മഹാലക്ഷ്മിയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷി കുഞ്ഞനുജത്തിയുടെ ചിത്രങ്ങള്‍ പങ്കിടാറുണ്ട്. മീനാക്ഷി പങ്കിടുന്ന മഹാലക്ഷ്മിക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Previous article‘ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയര്‍ കണ്‍മണി’; അമൃതയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഗോപി സുന്ദര്‍
Next articleമാഗിക്കും പെന്‍സിലിനും വില കൂടി; പ്രധാനമന്ത്രിക്ക് കത്തെഴുതി ആറ് വയസുകാരി