അത്തരം ഊള ന്യായീകരണം പറഞ്ഞിട്ടും അയാളെ അവർ സഹിച്ചത് അതുകൊണ്ട് മാത്രമാണ്

പഴയ സിനിമകളിലെ നമ്മൾ അറിയാതെ പോയ പല രഹസ്യങ്ങളും ഇപ്പോൾ പലരും കുത്തിപ്പൊക്കുന്നുണ്ട്, നമ്മൾ ശ്രദ്ധിക്കാതെ പോയ പല കള്ളത്തരങ്ങളും  ഇത്തരം സിനിമകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഒരുവിധം എല്ലാ പ്രിയദർശൻ പടങ്ങളിലും ഇത്തരത്തിൽ ജാതി മേൽക്കോയ്മയെ…

പഴയ സിനിമകളിലെ നമ്മൾ അറിയാതെ പോയ പല രഹസ്യങ്ങളും ഇപ്പോൾ പലരും കുത്തിപ്പൊക്കുന്നുണ്ട്, നമ്മൾ ശ്രദ്ധിക്കാതെ പോയ പല കള്ളത്തരങ്ങളും  ഇത്തരം സിനിമകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഒരുവിധം എല്ലാ പ്രിയദർശൻ പടങ്ങളിലും ഇത്തരത്തിൽ ജാതി മേൽക്കോയ്മയെ പ്രോത്സാഹിപ്പിക്കുന്ന സീനുകളും സംഭാഷണങ്ങളും ഉണ്ട് എന്നതാണ് വാസ്തവം.  വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ ഇത്തരം പൊളിറ്റിക്കൽ കറക്റ്റ്നസ് കുത്തിപൊക്കലാണ് ഇപ്പോഴത്തെ ട്രോളർമാരുടെ പ്രധാന പണി .

മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നായ മീശമാധവനിലെ അത്തരം ഒരു ഡയലോഗ് ആണിപ്പോൾ കുത്തിപൊക്കിയിരിക്കുന്നത്, ലാൽജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപാണ് കള്ളന്റെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ജഗതി, കാവ്യാ, ഇന്ദ്രജിത് തുടങ്ങി വൻ താരങ്ങൾ ആണ് അണിനിരന്നത്, ചിത്രത്തിൻറെ അവസാനം ദിലീപ് പറയുന്ന പ്രസിദ്ധമായ ഒരു ഡയലോഗ് ഉണ്ട്, “മാധവൻ കള്ളൻ ആണ്, പക്ഷേ മാധവൻ കട്ടതൊന്നും ഇതുവരെ ചേക്ക് വിട്ട് പുറത്തു പോയിട്ടില്ല”. ഇന്ദ്രജിത്ത് അവതരിപ്പിച്ച ഈപ്പൻ പാപ്പച്ചി എന്ന പോലീസ് കഥാപാത്രത്തിൻറെ കളവു കൈയ്യോടെ പിടിച്ച ശേഷമാണ് ദിലീപ് ഈ ഡയലോഗ് പറയുന്നത്. ഈ സീനിൽ ദിലീപ് പറയുന്ന ഡയലോഗ് ആണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്.

“മാധവൻ കള്ളനാ, പക്ഷേ മാധവൻ കട്ടതൊന്നും ഇതുവരെ ജോലിക്ക് വിട്ടു പുറത്തു പോയിട്ടില്ല” ഇജ്ജാതി ഊള ന്യായീകരണം പറഞ്ഞ നായകൻ ലോകത്ത് വേറെ കാണില്ല. മാധവൻനായർ ആയതുകൊണ്ടും നായകൻ ആയതുകൊണ്ടും പ്രേക്ഷകരും നാട്ടുകാരും അതങ്ങ് സഹിച്ചു!! – ഇതാണ് ഫേസ്ബുക്കിൽ വൈറലായ കുറിപ്പ്.
വളരെ പെട്ടെന്നാണ് ഈ കുറിപ്പ് ഏറെ ശ്രദ്ധ നേടിയത്, ചിത്രത്തില് ഗ്ലോറിഫിക്കേഷൻ വന്നിട്ടുണ്ടോ എന്നറിയാൻ നിരവധി പേരാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്