ദിലീപിന്റെ സിനിമ തീയറ്ററില്‍ എത്തില്ലേ..? ആശങ്ക അറിയിച്ച് ആരാധകര്‍!

മലയാളി സിനിമാ പ്രേമികളുടെ ജനപ്രിയ നായകന്‍ ദിലീപിന്റേതായി ഏറ്റവും പുതുതായി ഒരുങ്ങുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍. കുറേ നാളുകള്‍ക്ക് മുന്‍പേ തന്നെ പ്രഖ്യാപിച്ച സിനിമ പല കാരണണങ്ങളാല്‍ ഷൂട്ട് മുടങ്ങിപ്പോവുകയായിരുന്നു, ഇപ്പോഴിതാ കഴിഞ്ഞ…

മലയാളി സിനിമാ പ്രേമികളുടെ ജനപ്രിയ നായകന്‍ ദിലീപിന്റേതായി ഏറ്റവും പുതുതായി ഒരുങ്ങുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍. കുറേ നാളുകള്‍ക്ക് മുന്‍പേ തന്നെ പ്രഖ്യാപിച്ച സിനിമ പല കാരണണങ്ങളാല്‍ ഷൂട്ട് മുടങ്ങിപ്പോവുകയായിരുന്നു, ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷൂട്ട് വീണ്ടും പുനരാരംഭിച്ച വിവരമാണ് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതോടെ ദിലീപ് നായകനായി എത്തുന്ന ഈ സിനിമ തീയറ്ററില്‍ എത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

കഴിഞ്ഞ ദിവസം വോയിസ് ഓഫ് സത്യനാഥന്റെ ഷൂട്ട് തുടങ്ങിയതായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ദിലീപിന്റെ ഫോട്ടോകള്‍ക്ക് അടിയിലായാണ് ആരാധകര്‍ ഈ ചോദ്യങ്ങളുമായി വരുന്നത്. ഈ സിനിമ തീയറ്ററില്‍ ആയിരിക്കില്ല എന്ന് കേട്ടല്ലോ.. തീയറ്ററില്‍ തന്നെ റിലീസ് ചെയ്യില്ലേ എന്നീ കമന്റുകള്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ബാദുഷ നല്‍കിയിരിക്കുന്നത്.

ദിലീപിന്റെ ഈ സിനിമ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഈ സിനിമ തീയറ്ററില്‍ തന്നെ എന്ന് നിര്‍മ്മാതാവ് ഉറപ്പിച്ച് പറഞ്ഞതോടെ ഞങ്ങള്‍ ഹാപ്പി ആയെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ജോജു ജോര്‍ജും ദിലീപും നായകന്മാരായി എത്തുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടി സിനിമയുടെ ഷൂട്ടിംഗ് നാളുകള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും ആരംഭിച്ചത്.

മുംബൈയിലാണ് നിലവില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. റാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്. ദിലീപിനെ പഴയ തേജസ്സോടെ വീണ്ടും തിരിച്ച് കാണാനായാണ് നടന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.