അമ്മ പ്രസവിക്കാത്ത സഹോദരന്‍! മൂന്നരപതിറ്റാണ്ടായി ദിലീപിനെ വൈകവിടാതെ നാദിര്‍ഷ

സിനിമയ്ക്കകത്തും പുറത്തും ഉറ്റ സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. ആത്മാര്‍ഥ സൗഹൃദത്തിന്റെ ഉദാഹരണം തന്നെയാണ് ഇരുവരുടെയും അടുപ്പം. ദിലീപിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൈവിടാതെ കൂടെ നില്‍ക്കുന്നയാളാണ് നാദിര്‍ഷ. മൂന്നര പതിറ്റാണ്ടായി ഒരു കോട്ടവും തട്ടാത്ത…

സിനിമയ്ക്കകത്തും പുറത്തും ഉറ്റ സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. ആത്മാര്‍ഥ സൗഹൃദത്തിന്റെ ഉദാഹരണം തന്നെയാണ് ഇരുവരുടെയും അടുപ്പം. ദിലീപിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൈവിടാതെ കൂടെ നില്‍ക്കുന്നയാളാണ് നാദിര്‍ഷ. മൂന്നര പതിറ്റാണ്ടായി ഒരു കോട്ടവും തട്ടാത്ത സൗഹൃദമാണ് ഇരുവരുടെയും.

കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് സ്വന്തം സഹോദരന്‍ തന്നെയാണ് ദിലീപ്. 35 വര്‍ഷം പഴക്കമുണ്ട് ആ ആത്മാര്‍ഥ സൗഹൃദത്തിന്. തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്നാണ് ദിലീപും പറയാറ്.

ദിലീപും നാദിര്‍ഷയും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയാണ് ഉറ്റ സുഹൃത്തുക്കളെ പകര്‍ത്തിയത്.

ദിലീപ-നാദിര്‍ഷാ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. എന്നാല്‍ ചിത്രം വേണ്ടത്ര വിജയിച്ചില്ല. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലായിരുന്നു റിലീസ് ചെയ്തത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുണ്ടോ എന്നാണ് ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

മിമിക്രി കലാവേദിയില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി നാദിര്‍ഷയുടെ മകള്‍ ആയിഷയാണ്. ആയിഷയുടെ കല്ല്യാണത്തിന് തിളങ്ങിയ മീനാക്ഷിയും ഫോട്ടോകള്‍ വൈറലായിരുന്നു.