ദിലീപ്- നാദിർഷ കൂട്ടുകെട്ട് വീണ്ടും പൂവണിയുന്നു

സിനിമയിലേക്ക് എത്തുന്നതിനുമുൻപ് തൊട്ടുതന്നെ  വർഷങ്ങൾ നീണ്ട സൗഹൃദബന്ധം പുലർത്തിന്നവരാണ് ദിലീപും നാദിർഷയും.പക്ഷെ ഭാഗ്യം ആദ്യം തുണച്ചത് ദിലീപിനെ ആരുന്നു ചുരുങ്ങിയ നാലുകൊണ്ട് മലയാളസിനിമയിലെ ജനപ്രിയ നടനായി ദിലീപ് . നാദിര്‍ഷ ആദ്യമായി സംവിധായകനാകുമ്ബോഴേക്കും ദിലീപ്…

സിനിമയിലേക്ക് എത്തുന്നതിനുമുൻപ് തൊട്ടുതന്നെ  വർഷങ്ങൾ നീണ്ട സൗഹൃദബന്ധം പുലർത്തിന്നവരാണ് ദിലീപും നാദിർഷയും.പക്ഷെ ഭാഗ്യം ആദ്യം തുണച്ചത് ദിലീപിനെ ആരുന്നു ചുരുങ്ങിയ നാലുകൊണ്ട് മലയാളസിനിമയിലെ ജനപ്രിയ നടനായി ദിലീപ് .

നാദിര്‍ഷ ആദ്യമായി സംവിധായകനാകുമ്ബോഴേക്കും ദിലീപ് വന്‍ താരമായിരുന്നു. അതിനാല്‍ തന്നെ നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് എന്നു നായകനാകുമെന്ന ചോദ്യം എപ്പോഴും പ്രേക്ഷകരില്‍ നിന്നുയര്‍ന്നിരുന്നു. ഇപ്പോഴിതാ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നു പേരിട്ടിട്ടുള്ള ചിത്രത്തെ കുറിച്ച്‌ വളരേ മുൻപ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. കമ്മാര സംഭവം എന്ന ചിത്രത്തിനു മുന്‍പ് തന്നെ ഇതിനെ കുറിച്ച്‌ ആലോചിച്ചിരുന്നു. എന്നാല്‍ കമ്മാര സംഭവത്തില്‍ പ്രായമുള്ള ഗെറ്റപ്പില്‍ എത്തിയ ദീലീപ് ഉടന്‍ അത്തരമൊരു വേഷം വീണ്ടും  ചെയ്യേണ്ട എന്നു കരുതുകയായിരുന്നു. പിന്നീട് മറ്റ് ചില കാരണങ്ങള്‍ കൊണ്ടും ചിത്രം നീണ്ടുപോയി.

ഇപ്പോള്‍ ചിത്രം ഷൂട്ടിംഗിലേക്ക് നീങ്ങുകയാണ്. ഉര്‍വശിയാണ് ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. നവംബര്‍ 10നാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. ‘മേരാ നാം ഷാജി’ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. തിയറ്ററുകളില്‍ ശ്രദ്ധ നേടാന്‍ ചിത്രത്തിനായില്ല. രാമലീലയ്ക്കു ശേഷം മികച്ച വിജയം സ്വന്തമാക്കാന്‍ ദിലീപിനും സാധിച്ചിട്ടില്ല.