Home Film News ദിലീപിന്റെ ആലൻ  അലക്‌സാണ്ടർ എത്തുന്നു! ‘ബാന്ദ്ര’ യുടെ  റിലീസ് തീയതി പ്രഖ്യാപിച്ചു , നടന്റെ പിറന്നാൾ ദിനത്തിൽ,...

ദിലീപിന്റെ ആലൻ  അലക്‌സാണ്ടർ എത്തുന്നു! ‘ബാന്ദ്ര’ യുടെ  റിലീസ് തീയതി പ്രഖ്യാപിച്ചു , നടന്റെ പിറന്നാൾ ദിനത്തിൽ, വീഡിയോ

അരുൺ ഗോപി, ദിലീപ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘ബാന്ദ്ര’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ, എന്നാൽ ഇപ്പോൾ അങ്ങനൊരു വാർത്തയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്, ‘നവംബർ 10’ നെ ചിത്രം തീയറ്ററുകളിൽ റിലീസ് ആകുകയാണ്, ദിലീപിന്റെ പിറന്നാളോടെ അനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.

ഇന്നാണ് ജനപ്രിയ നായകൻ ദിലീപിന്റെ പിറന്നാൾ ദിനം, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനു പുറമെ താരത്തിന് നിരവധി ആരാധകരും, ബാന്ദ്രയുടെ അണിയറപ്രവർത്തകരും, സഹപ്രവർത്തകരും പിറന്നാൾ ആശംസകൾ അറിയിച്ചെത്തുന്നുണ്ട്. റിലീസ് അപ്‌ഡേറ്റിനു പുറമെ താരത്തിന്റ പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചു, ചിത്രത്തിൽ നായിക ആയി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തമന്ന ആണ്.

നടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ബാന്ദ്ര, ചിത്രത്തിൽ ദിലീപ് ആലൻ അലക്‌സാണ്ടർ ഡൊമിനിക്ക് എന്ന ശക്തമായ കഥപാത്രവുമായി ആണെത്തുന്നത്, രാമ ലീല എന്ന ചിത്രത്തിന് ശേഷം സംവിധായകൻ  അരുൺ ഗോപിയു൦ , ദിലീപും ചേർന്ന രണ്ടാമത്തെ സൂപ്പർഹിറ്റ് ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്,

Exit mobile version