മാപ്പിള ഖലാസികളുടെ കഥയുമായി ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം ഖലാസി എത്തുന്നു

മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം സിനിമയാകുന്നു. ഖലാസി എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ  നായകനായി എത്തുന്നത് ദിലീപ് ആണ്. ഗോകുലം മൂവിസിന്റെ ബാനറില്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രതിന്റെ ടൈറ്റിൽ പോസ്റ്റർ ദിലീപ് തന്നെയാണ്…

മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം സിനിമയാകുന്നു. ഖലാസി എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ  നായകനായി എത്തുന്നത് ദിലീപ് ആണ്. ഗോകുലം മൂവിസിന്റെ ബാനറില്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രതിന്റെ ടൈറ്റിൽ പോസ്റ്റർ ദിലീപ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്. ‘ഇത് ഒരു കെട്ടുകഥയല്ല.കെട്ടിന്റെ കഥയാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മിഥിലാജാണ്  സിനിമയുടെ കഥയും സംവിധാനവും. ദക്ഷിണേന്ത്യന്‍ സിനിമാ ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ആരംഭിക്കും.
https://www.facebook.com/ActorDileep/posts/2181996408630783
സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മിഥിലാജ്, അനുരൂപ് കൊയിലാണ്ടി എന്നിവരാണ്, വി.സി പ്രവീണും ബൈജു  ഗോപാൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ.
അതേസമയം, മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന രണ്ടു ചിത്രങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മിഷന്‍ കൊങ്കണ്‍’ എന്ന പേരില്‍ സംവിധായകന്‍ വി. എ ശ്രീകുമാറും ചിത്രം പ്രഖ്യാപിച്ചിരുന്നു. ഒടിയന് ശേഷം ഒരുക്കുന്ന ഈ ചിത്രം ബോളിവുഡിലും മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലുമായാണ് ഒരുക്കുന്നത്.
https://www.facebook.com/vashrikumar/posts/3260013600773014
ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് മിഷന്‍ കൊങ്കണിന്റെ രചന. രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഡിസംബറിലാണ് ബിഗ്ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.