ദിലീപിന് ഇതെന്ത് പറ്റി ? ആളാകെ മാറിപ്പോയല്ലോ, താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് താഴെ കമെന്റ്സിന്റെ പ്രവാഹം

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകനാണ് ദിലീപ്, മിക്കപ്പോഴും ഗോസിപ്പ് കോളത്തിൽ നിറയാറുള്ള താരം കൂടിയാണ് ദിലീപ്, മഞ്ജുവിനെ ഡിവോഴ്സ് ചെയ്തതും കാവ്യയെ വിവാഹം ചെയ്തതും  വലിയ വാർത്ത ആയിരുന്നു, അതുകൊണ്ട് തന്നെ ദിലീപിന്റെ വിശേഷങ്ങൾ…

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകനാണ് ദിലീപ്, മിക്കപ്പോഴും ഗോസിപ്പ് കോളത്തിൽ നിറയാറുള്ള താരം കൂടിയാണ് ദിലീപ്, മഞ്ജുവിനെ ഡിവോഴ്സ് ചെയ്തതും കാവ്യയെ വിവാഹം ചെയ്തതും  വലിയ വാർത്ത ആയിരുന്നു, അതുകൊണ്ട് തന്നെ ദിലീപിന്റെ വിശേഷങ്ങൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്. ഇപ്പോൾ തന്റെ മക്കൾക്കും കാവ്യക്കും ഒപ്പം പത്മാസരോവരം വീട്ടിൽ ലോക്ക് ഡൗൺ ആഘോഷമാക്കുകയാണ് താരം.

താരം സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല, അതുകൊണ്ട് തന്നെ ദിലീപിന്റെ പുതുതായി പുറത്ത് വരുന്ന ചിത്രങ്ങൾ ഒക്കെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് മൊട്ടയടിച്ചുളള നടന്റെ ചിത്രവും തരംഗമായി മാറിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നടന്‍ മേക്കോവര്‍ നടത്തിയിരുന്നത്. ചിത്രത്തില്‍ അറുപത് വയസ് പ്രായമുളള കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ദിലീപിന്റെ മേക്കോവര്‍.
എന്നാൽ ഇപ്പോൾ പങ്കുവെച്ച താരത്തിന്റെ പുത്തൻ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്, താരം പുതുതായി പങ്കുവെച്ച ചിത്രത്തിൽ വളരെ പ്രായം ചെന്ന ദിലീപിനെയാണ് കാണാൻ സാധിക്കുക. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന്  കമെന്റുമായി എത്തിയിട്ടുള്ളത്, ഇതെന്ത് പറ്റി നല്ല പ്രായം തോന്നിക്കുന്നുണ്ടല്ലോ എല്ലാ താരങ്ങളും വീട്ടിൽ ലോക്ക് ഡൗൺ സമയത് കൂടുതൽ ചെറുപ്പമായി, എന്നാൽ ദിലീപിന് ഇത് എന്ത് പറ്റി, എന്താണ് ഇങ്ങനെ ആയത് എന്നാണ് ആരാധകർ താരത്തിനോട് ചോദിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ ചിത്രം ഏറെ ശ്രദ്ധ നേടിയത്.
dileep and came together ina reality show
കഴിഞ്ഞ വര്‍ഷം നാല് ചിത്രങ്ങളാണ് ദിലീപിന്റെതായി പുറത്തിറങ്ങിയിരുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി, ജാക്ക് ആന്‍ഡ് ഡാനിയേല്‍, മൈ സാന്റ തുടങ്ങിയവയായിരുന്നു ആ ചിത്രങ്ങള്‍. ഇതില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മംമ്താ മോഹന്‍ദാസായിരുന്നു ദിലീപിന്റെ നായിക.
കേശു ഈ വീടിന്‌റെ നാഥന് പുറമെ ഓണ്‍ ഏയര്‍ ഈപ്പന്‍, ഖലാസി തുടങ്ങിയവയും ജനപ്രിയ നായകന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ഖലാസി. ഉപ്പു മുളകും സംവിധായകന്‍ മിതിലാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.