പുത്തൻ സിനിമയിൽ സർപ്രൈസ് ഒരുക്കി ദിലീപ്, സിനിമയിൽ ദിലീപിനൊപ്പം കാവ്യയും കാണുമോ എന്ന് ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

പുത്തൻ സിനിമയിൽ സർപ്രൈസ് ഒരുക്കി ദിലീപ്, സിനിമയിൽ ദിലീപിനൊപ്പം കാവ്യയും കാണുമോ എന്ന് ആരാധകർ

കോവിഡ് കാലം ആയതിനാൽ സിനിമ മേഖലകൾ പ്രതിസന്ധിയിലാണ്, തീയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുന്ന കാരണം സിനിമകൾ എല്ലാം ഓൺലൈൻ ആയിട്ടാണ് റിലീസ് ചെയ്യുന്നത്. പുത്തന്‍ റിലീസുകളില്ലാത്ത ഓണമായിരുന്നു കഴിഞ്ഞുപോയത്. താരങ്ങളും സംവിധായകരുമെല്ലാം ചിത്രീകരണം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചിത്രീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം തങ്ങളുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളുമായെത്തിയിരുന്നു.

ഇതിനിടയിൽ ദിലീപ് തന്റെ പുത്തൻ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ പിറന്നാൾ, പിറന്നാളിനോട് അനുബന്ധിച്ചാണ് താരം തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനമായിരിക്കും ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്.

ഇത്തവണത്തെ പിറന്നാളാഘോഷത്തിന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അതിനിടയിലാണ് സര്‍പ്രൈസ് പ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. 6 മണിക്ക് തന്‍റെ ഫേസ്ബുക്കിലൂടെയായിരിക്കും പുതിയ സിനിമയെക്കുറിച്ച്‌ പ്രഖ്യാപിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്.

ആരാധകരെല്ലാം ഇതെന്താണെന്നറിയാനായി കാത്തിരിക്കുകയാണ്. 17 വര്‍ഷത്തിന് അവന്‍ വരികയാണ്, ഇത്തവണത്തെ വരവ് വ്യത്യസ്തമാണെന്നുമുള്ള സൂചനയും ദിലീപ് നല്‍കിയിട്ടുണ്ട്. പുത്തൻ സിനിമയിൽ ദിലീപിനൊപ്പം കാവ്യയും ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ദിലീപിന്റെ ഹിറ്റ് ചിത്രം സി ഐഡി മൂസ റിലീസ് ചെയ്തത് 2003 ലാണ്, 17 വര്‍ഷം കഴിഞ്ഞ് സിനിമയുടെരണ്ടാം ഭാഗം വരുന്നതാണോയെന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്, എന്നാൽ ഇതിൽ നായികാ ഭാവന ആണല്ലോ അങ്ങനെ ആണെങ്കിൽ രണ്ടാംഭാഗത്തിൽ നായിക നാടുവിട്ടു പോയി എന്ന് പറയേണ്ടി വരുമല്ലോ എന്നാണ് ആരാധകർ കൂടുതലും ചോദിച്ചത്

Join Our WhatsApp Group

Trending

To Top
Don`t copy text!