കാവ്യയെ വിവാഹം ചെയ്യണം എന്നത് എന്റെ തീരുമാനം ആയിരുന്നില്ല, പലരുടെയും നിർബന്ധത്തിനു ഞാൻ വഴങ്ങുക ആയിരുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യയെ വിവാഹം ചെയ്യണം എന്നത് എന്റെ തീരുമാനം ആയിരുന്നില്ല, പലരുടെയും നിർബന്ധത്തിനു ഞാൻ വഴങ്ങുക ആയിരുന്നു

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25 നായിരുന്നു ഇരുവരും വിവാഹിതരായത്, സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്. 32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു.

dillep'-and-kavyamadhvan-th

എന്നാല്‍ ഇപ്പോഴിതാ ദിലീപിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ദിലീപ്. കാവ്യ കാരണമാണ് താന്‍ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാര്‍ത്ത തെറ്റാണെന്ന് ദിലീപ് വീഡിയോയില്‍ പറയുന്നു. മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. കൂടാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.

dillep'-and-kavyamadhvan-th

മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം ഷൂട്ടിങ്ങിനു പോകുമ്പോൾ മീനാക്ഷി ഒറ്റയ്ക്കായിരുന്നു വീട്ടിൽ, കുറച്ച് നാൾ എന്റെ സഹോദരി ഒപ്പം ഉണ്ടായിരുന്നു, പിന്നെ അവളും വീട്ടിലേക്ക് പോയി, ആ സമയത് എന്നെയും കാവ്യയെയും ചേർത്ത് പല ഗോസിപ്പുകളും പുറത്ത് വന്നു, ഞാൻ കാരണമാണ് കാവ്യയുടെ ജീവിതം നശിച്ചത് എന്നൊക്കെ വാർത്തകൾ പ്രചരിച്ചു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയുമാണ്. അങ്ങനെയാണ് രണ്ടാമതൊരു കല്യാണം നടത്തിയതെന്നും  ദിലീപ് പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!