ബംഗാളി ആരാധികയ്ക്ക് കിടിലൻ സർപ്രൈസ് നൽകി ദിലീപ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ബംഗാളി ആരാധികയ്ക്ക് കിടിലൻ സർപ്രൈസ് നൽകി ദിലീപ്!

മലയാളികളുടെ ജനപ്രീയ നായകൻ ആണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാളികളെ അഭിനയത്തിലൂടെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന താരത്തിന് ആരാധകരും കൂടുതൽ ആണ്. നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ജനപ്രീയനായകൻ എന്ന വിളിപ്പേരും താരത്തിന് സ്വന്തമായിരുന്നു. ഇപ്പോഴിതാ തന്റെ ബംഗാളി ആരാധികയ്ക്ക് ഒരു കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ദിലീപ്. റോക്ഷത് ഖാത്തൂന്‍ എന്ന ബംഗാള്‍ സ്വദേശിനിയ്ക്ക് ആണ് നടന്‍ ദിലീപിന്റെ സര്‍പ്രൈസ്. പത്താം ക്‌ളാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റോഷത്തിന്റെ ദിലീപിനോടുള്ള സ്നേഹവും ആരാധനയും റോഷത്ത് തുറന്ന് പറഞ്ഞതിന്റ പിന്നാലെയാണ് ദിലീപ് താരത്തിന് സർപ്രൈസ് നൽകിയിരിക്കുന്നത്. വിഡിയോകോളിൽ കൂടി റോഷത്തുമായി സംസാരിച്ചിരിക്കുകയാണ് ദിലീപ്.

post about dileep

post about dileep

‘ഒരിക്കലും പ്രതീക്ഷിച്ചില്ല ദിലീപേട്ടന്‍ വിളിക്കുമെന്നും അദ്ദേഹത്തോട് വിഡിയോ കോളില്‍ സംസാരിക്കാന്‍ കഴിയുമെന്നും. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. കോള്‍ കട്ടായ ശേഷം ഞാന്‍ എന്നെത്തന്നെ പലവട്ടം നുള്ളി നോക്കി, സ്വപ്നമാണോ യാഥാര്‍ഥ്യമാണോ ഇതെന്ന് അറിയാന്‍. വളരെ കാലത്തെ, വളരെ വലിയ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്. കൂട്ടുകാരോടും ബന്ധുക്കളോടും എല്ലാം ഞാന്‍ ഈ സന്തോഷം അറിയിച്ചുകൊണ്ടിരിക്കുകയാണ്’ എന്നുമാണ് റോഷത്ത് സന്തോഷത്തോടെ പറഞ്ഞത്.

dileep about father

dileep about father

കുടുംബത്തിനൊപ്പം ഇരിക്കുമ്പോൾ ആണ് ദിലീപ് റോഷത്തിനെ വീഡിയോ കാൾ ചെയ്തത്. റോഷത്തിനെ കൂടാതെ കൂടാതെ റോഷത്തിന്റെ പിതാവുമാണ് ദിലീപ് സംസാരിച്ചു. റോഷത്തിനെ പോലെ തന്നെ റോഷത്തിന്റെ പിതാവും ഒരു വലിയ ദിലീപ് ഫാൻ ആണ്. ദിലീപ് ചിത്രങ്ങൾ എല്ലാം തന്നെ ഈ കുടുംബം മുടങ്ങാതെ കാണാറുമുണ്ട്. മിമിക്രിയിൽ കൂടി സിനിമയിൽ എത്തിയ താരം ആണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടി താരം മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടി. ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്ന ചിത്രങ്ങളിൽ കൂടുതലും ദിലീപിന്റേത് ആണ്. പഞ്ചാബി ഹൗസും ഈ പറക്കും തളികയും വെട്ടവും എല്ലാ ഇതിന്റെ തെളിവ് ആണ്. ദിലീപ് എന്ന കലാകാരൻ ഒരു നടൻ എന്നതിനേക്കാൾ മലയാള സിനിമയുടെ അഭിവാജ്യ ഘടകം ആയി മാറാൻ അധികനാൾ വേണ്ടി വന്നില്ല. മലയാള സിനിമയിലെ മിക്ക താരങ്ങളെയും അണിനിരത്തിക്കൊണ്ട് ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി വലിയ ഹിറ്റ് ആയിരുന്നു. കോടികൾ ആണ് ചിത്രം നേടിയത്. നടനായും നിർമ്മാതാവായും ഒക്കെ തിളങ്ങുന്ന താരം വർഷങ്ങൾ കൊണ്ട് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.

 

 

Trending

To Top