Film News

താൻ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്നു ദിലീപ്, രസകരമായ വെളിപ്പെടുത്തലുകൾ നൽകി താരം

Dileep, who has made some interesting revelations that the copy of the exam has been copied, will be seen in the video

ഈ വര്‍ഷം ദിലീപ് നായകനായി അഭിനയിച്ച മൂന്നാമത്തെ സിനിമയാണ് നവംബര്‍ പതിനഞ്ചിന് തിയറ്ററുകളിലേക്ക് എത്തിയ ജാക്ക് ആൻഡ് ഡാനിയേൽ. മീശമാധവനും ക്രേസി ഗോപാലനും ശേഷം ദിലീപ് കള്ളന്റെ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രമെത്തിയത്. എസ്എല്‍പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങളുമായി പോക്കറ്റ് ടിവി എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. താന്‍ കോപ്പി അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു താരം ഉത്തരം പറഞ്ഞത്. ഇത് മാത്രമല്ല രസകരമായ ഒത്തിരി കാര്യങ്ങള്‍ വേറെയും അഭിമുഖത്തില്‍ ഉണ്ട്. ഞാന്‍

Dileep, who has made some interesting revelations that the copy of the exam has been copied, will be seen in the video

മഹാരാജാസില്‍ ബിഎ യ്ക്ക് പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ മൂന്ന് വര്‍ഷമുള്ള കോഴ്‌സില്‍ മൂന്ന് ദിവസമേ കേറിയിട്ടുള്ളു. എപ്പോഴും കോമഡിയും മിമിക്രിയുമായിട്ട് നടക്കുകയാണ്. പക്ഷെ പരീക്ഷ എഴുതാന്‍ ഞാന്‍ വരും. ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. അവരൊക്കെ ഏതൊക്കെ ക്ലാസിലാണ് എന്നൊന്നുമില്ല. പരീക്ഷയ്ക്ക് എല്ലാവരും വരും. ക്ലാസില്‍ അപൂര്‍വ്വം ആളുകള്‍ കയറും. പഠിക്കേണ്ടവര്‍ക്ക് പഠിക്കാം. നല്ല കോളേജാണ്. ഹൃദയബന്ധങ്ങള്‍ ഉണ്ടാവണമെങ്കില്‍ മഹാരാജാസില്‍ പഠിക്കണമെന്നാണ്. പരീക്ഷ ഹോളില്‍ ചോദ്യപേപ്പര്‍ കിട്ടുന്നു. ഞാനും എസ് എയും വണ്‍ വേര്‍ഡുമെല്ലാം പഠിച്ചിട്ടാണ് വന്നത്. വണ്‍ വേര്‍ഡുകള്‍ എഴുതാന്‍ സംശയമായി. ഇതോടെ ചുറ്റും നോക്കി. എന്റെ നോട്ടം ഒരു സുഹൃത്തിന്റെ കണ്ണില്‍ ഉടുക്കി. ഒന്നാമത്തെയും മൂന്നാമത്തെയും ചോദ്യത്തിന് ആംഗ്യ ഭാഷയില്‍ ഉത്തരങ്ങള്‍ അവന്‍ കാണിച്ച് തന്നു.

Dileep, who has made some interesting revelations that the copy of the exam has been copied, will be seen in the video

ഞാന്‍ അത് എഴുതി. പരീക്ഷ കഴിഞ്ഞ് ചോദ്യ പേപ്പര്‍ വെച്ച് മാര്‍ക്ക് ചുമ്മാ കൂട്ടി നോക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് അവന്റെ ചോദ്യ പേപ്പറിന് മുകളില്‍ ഇസ്ലാമിക് ഹിസ്റ്ററി എന്നെഴുതിയിരിക്കുന്നത് കണ്ടത്. ഞാന്‍ എക്‌ണോമിക്‌സ് ആയിരുന്നു. ആ ഇരിപ്പ് ഇരുന്നിട്ട് അതിന്നും എന്റെ മനസിലുണ്ട്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിട്ടുണ്ടോ എന്നാണ് ശരിക്കും ചോദിക്കേണ്ടത് എന്നാണ് ദിലീപിന്റെ ഒറ്റ വാക്കിലുള്ള ഉത്തരം. പിന്നാലെ ആല്‍ക്കഹോള്‍ ടേസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യം വന്നു. ഉണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്.

എന്നാല്‍ ആറ് വര്‍ഷമായിട്ട് മദ്യപാനം ഇല്ല. വൈന്‍ പോലും ഇപ്പോള്‍ കുടിക്കാറില്ലെന്നും താരം പറയുന്നു. ഗൂഗിൾ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടി ഇതായിരുന്നു. എന്റെ പ്രധാന പരിപാടി തന്നെ അതാണ്. ഗൂഗിള്‍ ചെയ്യുമ്പോള്‍ ആദ്യം വരുന്നത് ദിലീപെന്നാണ്. അതിന് മുകളില്‍ വേറെ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് അറിയാന്‍ ഇടയ്ക്ക് ഇടയ്ക്ക് നോക്കാറുണ്ട്. പണ്ടാണ് അങ്ങനെ നോക്കാറുള്ളത് ഇപ്പോള്‍ നോക്കാറില്ല. ലൊക്കേഷനിൽ ലേറ്റ് ആയി എത്താറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം

Dileep, who has made some interesting revelations that the copy of the exam has been copied, will be seen in the video

ഇതായിരുന്നു.സ്ഥിരമായി ലൊക്കേഷനില്‍ ലേറ്റ് ആവാറുണ്ട്. സ്വന്തം പ്രായം കള്ളത്തരമായി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്തിനാണ് അത്. അതിന്റെ ആവശ്യമില്ലല്ലോ എന്നും താരം വ്യക്തമാക്കി. ഫോണില്‍ മറ്റൊരാളെ വിളിച്ച് പറ്റിച്ചുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നു ഉത്തരം. ആരെയാണെന്നുള്ളതെന്നും താരം പറഞ്ഞിരുന്നില്ല. മറ്റൊരാളുടെ ബ്രഷ് ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ബ്രഷേ ഉപയോഗിക്കാറില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. പെട്ടെന്ന് തന്നെ താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നും എല്ലാ ദിവസം ബ്രഷ് ഉപയോഗിക്കുമെങ്കിലും മറ്റാരുടെയും ഉപയോഗിച്ചിട്ടില്ലെന്ന് പറയാം .

Trending

To Top
Don`t copy text!