കുടുംബവുമൊത്ത് ആഡംബര കാറില്‍ ദിലീപിന്റെ സവാരി… ഇത്തവണയും മീനാക്ഷി ഇല്ല…!! ചോദ്യങ്ങള്‍ ഉയരുന്നു…

മലയാളികള്‍ ജനപ്രിയ നടനായി സ്വീകരിച്ച താരമാണ് ദിലീപ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം കുറച്ച് വൈകിയാണ് അറിയുക എങ്കിലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. ദിലീപും കാവ്യയും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ ആവേശമാണ്. ഇപ്പോഴിതാ ദിലീപിന്റെയും കുടുംബത്തിന്റെയും ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.

ആഢംബരക്കാറില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന താര കുടുംബത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ദിലീപിന്റെ ഏതോ ഒരു ആരാധകന്‍ പകര്‍ത്തിയ വീഡിയോ ആണ് മറ്റ് ആരാധകരും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പുതുപുത്തന്‍ കാറിലാണ് ദിലീപിന്റെയും കുടുംബത്തിന്റെയും സഞ്ചാരം. ആഡംബരക്കാറിന്റെ ശ്രേണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മിനികൂപ്പറിലായിരുന്നു ഇവരുടെ യാത്ര. ദിലീപ് തന്നെയാണ് വാഹനം ഓടിക്കുന്നത്. ഒപ്പം തൊട്ടടുത്ത സീറ്റില്‍ കാവ്യയെയും മകള്‍ മഹാലക്ഷ്മിയെയും കാണാം. പക്ഷേ ഇത്തവണയും മീനാക്ഷി ഇവരുടെ കൂടെയില്ല എന്നതും ശ്രദ്ധേയമാണ്. ഇരുവരുടെയും ഫാന്‍സ് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് അടിയിലും മീനാക്ഷിയെ തിരക്കിയുള്ള പതിവ് ചോദ്യങ്ങള്‍ വരുന്നുണ്ട്. കാവ്യയുമായി മീനാക്ഷി അത്ര രസത്തിലല്ല എന്നും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ പുകഞ്ഞ് തുടങ്ങി എന്നെല്ലാം ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ തന്റെ മെഡിസിന്‍ പഠനവുമായി ചെന്നൈയില്‍ തിരക്കിലാണ് മീനാക്ഷി എന്നാണ് അറിയാന്‍ കഴിയുന്നത്.

താരകുടുംബത്തിന്റെ ഈ അടുത്ത് നടത്തിയ ദുബായ് സന്ദര്‍ശനത്തിലും മീനാക്ഷി ഇല്ലായിരുന്നു എന്നതാണ് ആളുകളില്‍ സംശയം ഉണര്‍ത്തിക്കാന്‍ കാരണമായിരിക്കുന്ന ഘടകം. എന്തായാലും താരകുടുംബത്തിന്റെ ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ഒരുപാട് ആഡംബര കാറുകള്‍ സ്വന്തമായുള്ള ദിലീപ് എപ്പോഴാണ് മിനികൂപ്പര്‍ എടുത്തത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്്. ഈ അടുത്ത് നടി നവ്യാ നായര്‍ മിനി കൂപ്പര്‍ സ്വന്തമാക്കിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ദിലീപ് ഈ കാര്‍ സ്വന്തമാക്കിയത് എപ്പോഴെന്ന് ആര്‍ക്കും വ്യക്തമല്ല. ബ്ലാക്ക് റെഡ് കോമ്പിനേഷനിലുള്ള മിനി കൂപ്പറിലാണ് കുടുംബത്തിനൊപ്പം ദിലീപ് യാത്ര നടത്തിയത്.

 

 

Previous articleഅമ്മയില്‍ അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂര്‍
Next articleപണത്തിന് വേണ്ടിയാണ് ഞാന്‍ ഇതൊക്കെ ചെയ്തത്… കാല് പിടിച്ചിട്ടുപോലും വന്നില്ല… സാന്ദ്രാ തോമസ് പറയുന്നു