വീട് ചെറുതാണെന്ന് കൂട്ടുകാര്‍ അറിയാതിരിക്കാന്‍ ചെയ്തതിനെ കുറിച്ച് ദിലീപ്‌

ജനപ്രിയനായകനാണ് ദിലീപ്. നിരവധി വേഷങ്ങളിലൂടെയാണ് ദിലീപ് ജനപ്രിയനായകനെന്ന പദവിയിലേക്ക് ഉയര്‍ന്നത്. സംവിധായകന്‍ കമലിന്റെ അസ്സോസിയേറ്റായിട്ടായിരുന്നു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പട്ടു താരം. സുനില്‍ സംവിധാനം ചെയ്ത മാനത്തെ…

ജനപ്രിയനായകനാണ് ദിലീപ്. നിരവധി വേഷങ്ങളിലൂടെയാണ് ദിലീപ് ജനപ്രിയനായകനെന്ന പദവിയിലേക്ക് ഉയര്‍ന്നത്. സംവിധായകന്‍ കമലിന്റെ അസ്സോസിയേറ്റായിട്ടായിരുന്നു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പട്ടു താരം. സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ ആണ് ദിലീപ് നായകനായി അരങ്ങേറ്റം കുറിച്ചത്. മഞ്ജുവാര്യരുമായി വിവാഹിതനായെങ്കിലും ഇവര്‍ വേര്‍പിരിയുകയായിരുന്നു.പിന്നീട് ദിലീപ് തന്റെ പേരുമായി ചേര്‍ത്ത് ഏറ്റവും അധികം ഗോസിപ്പുകള്‍ കേട്ട കാവ്യമാധവനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട് മഹാലക്ഷ്മി. മഞ്ജുവിന്റെ മകള്‍ മീനാക്ഷിയും അച്ഛനൊപ്പമാണ് കഴിയുന്നത്. ഇപ്പോഴിതാ ചെറുപ്പത്തില്‍ തന്റെ വീട് ചെറുതാണെന്ന് കൂട്ടുകാര്‍ അറിയാതിരിക്കാന്‍ വേണ്ടി ചെയ്ത കാര്യങ്ങളാണ് ദിലീപ് ഇപ്പോള്‍ തുറന്ന് പറയുന്നത്.

ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ:

കുട്ടിക്കാലത്തു വലിയ ബുദ്ധിമുട്ടില്‍ ആയിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പണക്കാരുടെ മക്കള്‍ എല്ലാം ബസ്സില്‍ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. വീടിന്റെ മുന്നില്‍ കൂടിയാണ് ബസ് പോകുന്നത്. ബസ് പോകുന്ന സമയത്ത് ഞാന്‍ ഓടി വീടിനു അകത്ത് കയറുമായിരുന്നു.
എന്നിട്ട് ബസ് പോയി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ വീടിന്റെ പുറത്ത് ഇറങ്ങു. കാരണം അത് പോലെ ഒരു ചെറിയ വീട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്ന് എന്റെ കൂടെ പഠിച്ച കുട്ടികള്‍ അറിയാതിരിക്കാന്‍ ആണ് അന്ന് ഞാന്‍ അങ്ങനെ ചെയ്തത്.
എന്നാല്‍ ദൈവത്തിന്റെ അനുഗ്രത്താല്‍ എന്റെ ചെറിയ വരുമാനം കൊണ്ട് കുറച്ച് ആളുകള്‍ക്ക് എങ്കിലും അവരുടെ സ്വപ്നമായ വീടെന്ന ആഗ്രഹം എനിക്ക് ഇന്ന് നിറവേറ്റി കൊടുക്കാന്‍ സാധിച്ചെന്നും അതിനു ദൈവത്തോട് ഒരുപാട് നന്ദി ഉണ്ടെന്നും ആയിരുന്നു ദിലീപ് വ്യക്തമാക്കിയത്.