പരാജയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ദിലീഷ് പോത്തനെ കിട്ടില്ല..!!

സംവിധായകന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും സിനിമാ പ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട താരമാണ് ദിലീഷ് പോത്തന്‍. റിയലിസ്റ്റിക് സിനിമകളുടെ രാജാവ് എന്നാണ് ആരാധകര്‍ക്കിടയില്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നത്. ജിബൂട്ടി എന്ന സിനിമയാണ് താരത്തിന്റേതായി ഏറ്റവും…

സംവിധായകന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും സിനിമാ പ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട താരമാണ് ദിലീഷ് പോത്തന്‍. റിയലിസ്റ്റിക് സിനിമകളുടെ രാജാവ് എന്നാണ് ആരാധകര്‍ക്കിടയില്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നത്. ജിബൂട്ടി എന്ന സിനിമയാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇനിയും ഒരുപാട് സിനിമകളാണ് ദിലീഷ് പോത്തന്റെതായി പുറത്തിറങ്ങാനുള്ളത്.

ഇപ്പോഴിതാ ഇത്രയും കാലത്തെ തന്റെ അഭിനയ ജിവിതത്തിലെ ജയപരാജയങ്ങളെ കുറിച്ച് തുറന്ന പറഞ്ഞിരിക്കുകയാണ് താരം, ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ. താരത്തിന്റെ വാക്കുകളിലേക്ക്…എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സാഹചര്യങ്ങള്‍ അനുകൂലമായി വന്നതുകൊണ്ട് റിയലിസ്റ്റിക് സിനിമകള്‍ ചെയ്തുവെന്നു മാത്രം. തനിക്ക് ഇഷ്ടപ്പെട്ടവയാണ് താന്‍ ചെയ്യുന്നത്. ഷൂട്ടിംഗിന്റെ അടുത്തെത്തിയ ശേഷം തൃപ്തി പോരാത്തതിന്റെ പേരില്‍ ഉപേക്ഷിച്ച സിനിമകള്‍ പോലുമുണ്ട്. ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങള്‍ വിജയിക്കും, ചിലത് പരാജയപ്പെടും.

ശ്രമിക്കുക എന്നതാണ് തന്റെ പോളിസി. പരാജയത്തില്‍ നിന്ന് ഒളിച്ചോടാനായിരുന്നെങ്കില്‍ പണ്ടേ ഒളിച്ചോടേണ്ടയാളാണ് താന്‍. തനിക്ക് ചെയ്യാന്‍ കഴിയുന്ന സിനിമയാണെന്നു തോന്നിയാല്‍ ഏതു ചിത്രവും ചെയ്യും. ചില ടൈപ്പുകള്‍ മാത്രമേ ചെയ്യൂ എന്ന് ഒരു പിടിവാശിയുമില്ല. അതുപോലെ സംവിധാനത്തിലേക്ക് വന്നാല്‍ താരങ്ങള്‍ക്ക് മുന്‍കൂട്ടി സീന്‍ വായിക്കാന്‍ നല്‍കാറില്ല. അവര്‍ക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുകയും സാഹചര്യം വിവരിക്കുകയുമാണ് ചെയ്യുന്നത്. അഭിനയം റിയലാകാന്‍ ഇതാണ് ബെസ്റ്റ് എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്.