അടുത്ത ലോക്കൽ സൂപ്പർ ഹീറോ ആയി ദിലീപിന്റെ ‘പറക്കും പപ്പൻ’!!

ദിലീപ് നായകനായി എത്തുന്ന ‘പറക്കും പപ്പന്റെ’പുതിയ പോസ്റ്റർ റിലീസ് ചെയ്യ്തു. ഒരു ലോക്കൽ ഹീറോ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം മറ്റൊരു സൂപർ ഹീറോ ചിത്രമാണ് ഇത്. വിയാൻ  വിഷ്ണു ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തത്. ദിലീപിന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് ഈ പോസ്റ്റർ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുന്നതാണ്.

20018  ലെ ക്രിസ്തുമസ് ദിനത്തിൽ ആയിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകുവായിരുന്നു. ദിലീപിന്റെ ഉടമസ്ഥയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷന്സും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നുള്ള ആദ്യ നിർമാണ  സംരംഭം കൂടിയാണ് പറക്കും പപ്പൻ.  ദിലീപ്  അഭിനയിക്കുന്ന ബാദ്ര  എന്ന ചിത്രവും ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപിയാണ്.

മുൻപ് രാമചന്ദ്രൻബാബുവിന്റെ  സംവിധാനത്തിൽ ദിലീപിന്റെ പ്രൊഫസർ ഡിങ്കൻ എന്ന ചിത്രം നേരത്തെ റിലീസ് ചെയ്‌യാൻ തീരുമാനിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ മരണത്തോട് ആ ചിത്രം അവസാനിപ്പിക്കുവായിരുന്നു. ദിലീപും, തമന്നയും ഒന്നിച്ചു അഭിനയിക്കുന്ന  വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രവും റിലീസിനായി എത്തിയിരിക്കുകയാണ്. റാഫിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Suji