ദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ പുതിയ അപ്‌ഡേറ്റ് ഇതാണ്!

ദിലീപും അരുൺ ഗോപിയും രാമലീലയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. അടുത്തിടെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഒരു കൈയ്യിൽ സിംഗിൾ ബാരൽ തോക്കും മറുകൈയ്യിൽ സിഗരറ്റുമായി…

ദിലീപും അരുൺ ഗോപിയും രാമലീലയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. അടുത്തിടെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഒരു കൈയ്യിൽ സിംഗിൾ ബാരൽ തോക്കും മറുകൈയ്യിൽ സിഗരറ്റുമായി ഇരിക്കുന്ന ദിലീപിന്റെ ചിത്രം വൈറലായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

ചിത്രത്തിന്റെ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയായതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ് .തെന്നിന്ത്യൻ താരം തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ബാന്ദ്ര. ബോളിവുഡ് നടൻ ദിനോ മോറിയയും തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ പ്രാധാനവേഷത്തിലെത്തുന്നുണ്ട്.കൂടാതെ ബോളിവുഡ്-പഞ്ചാബി താരം രാസിങ് ഖുറാനയും സിനിമയുടെ ഭാഗമാവുന്നുണ്ട് .

ആക്ഷൻ രംഗങ്ങൾക്ക് ഏറ്റവും പ്രധാന്യമുള്ള ചിത്രത്തിൽ മൂന്ന് ആക്ഷൻ കോറിയോഗ്രാഫർമാർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. മാഫിയ ശശി,അൻപറിവ്, ഫിനിക്‌സ് പ്രഭു എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാരായി എത്തുന്നത്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.