Film News

എന്റെ ആ വിഷമം കാണുന്നത് എന്റെ മീനാക്ഷി മാത്രമാണ്, വേറെ ആർക്കും അത് കാണുവാൻ സാധിക്കില്ല

പ്രേക്ഷരുടെ പ്രിയതാരമാണ് ദിലീപ്, ചെയ്ത സിനിമകൾ എല്ലാം തന്നെ ഒന്നിനൊന്ന് മിച്ചം. മോശം പറയുവാൻ ഒരു ചിത്രം പോലും ഇല്ലാത്ത താരമാണ് പ്രേക്ഷരുടെ ജനപ്രിയ നായകൻ ദിലീപ് , തിയേറ്ററുകൾ ഏറെ ഇളക്കി മറിച്ച സിനിമകളിൽ ഒന്നായിരുന്നു താരത്തിന്റെ മായാമോഹിനി. ചാന്തുപൊട്ടിന് ശേഷം മായമോഹിനി എന്ന സിനിമയിലായിരുന്നു സ്ത്രീയായി ദിലീപ് അഭിനയിച്ചത്. ഒന്നോ രണ്ടോ സീൻ ഒഴികെ ബാക്കി എല്ലാ സീനുകളിലും താരം പെണ്ണായിട്ടാണ് എത്തിയത്. ഇപ്പോൾ സിനിമക്ക് വേണ്ടി താൻ ചെയ്ത മേക്കോവറുകളെ കുറിച്ച് പറയുകയാണ് താരം.

കഥാപാത്രത്തിന് വേണ്ടി കാത് കുത്തിയപ്പോഴും ത്രെഡ് ചെയ്തപ്പോഴുമൊക്കെയുള്ള അനുഭവങ്ങളായിരുന്നു ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്.’സ്ത്രീ വലിയൊരു സംഭവമാണെന്നാണ് സ്ത്രീ വേഷം കെട്ടിയതിന് ശേഷം ദിലീപിന് പറയാനുള്ളത്. എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ്. അല്ലെങ്കില്‍ പിന്നെ സ്ത്രീകള്‍ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല. വീണ്ടും വീണ്ടും ബ്യൂട്ടി പാര്‍ലറിലും പോവില്ല. മീനാക്ഷി ശരിക്കും മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് കണ്ടോണ്ടിരുന്ന ആളാണ്.

കാത് കുത്തുമ്ബോഴും പിരുകും ത്രെഡ് ചെയ്യുമ്ബോഴൊക്കെ മീനൂട്ടി ഉണ്ടായിരുന്നു.അയ്യോ എന്നൊക്കെ പറഞ്ഞ് ഞാന്‍ കരയുന്നതൊക്കെ മീനൂട്ടി കാണുന്നുണ്ടായിരുന്നു. വനിതയുടെ കവര്‍ പേജില്‍ വരുമ്ബോഴാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത്. അതുവരെ കണ്ടിട്ടില്ല. എല്ലാവര്‍ക്കും ഭയങ്കര ഷോക്ക് ആയി പോയി. എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്. ശരിക്കും ഒരു പെണ്‍കുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവര്‍ കരുതി. മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയാണ്.

ദിലീപ് എന്ന നടന്‍ മലയാള സിനിമയിലെ ഏത് ഭസ്മാസുരനെ വധിക്കാനാണ് സ്ത്രീ വേഷം കെട്ടിയതെന്ന് അവതാരകന്‍ ചോദിച്ചിരുന്നു. എനിക്ക് അങ്ങനെ ആരോടും ശത്രുതയില്ല. എന്നോട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ തന്നെ എന്തിനെന്ന് ഞാന്‍ അങ്ങോട്ടേ ചോദിക്കാറുള്ളു എന്നും ദിലീപ് പറയുന്നു.

Trending

To Top
Don`t copy text!