‘ഒന്നുകില്‍ വിവാഹം അല്ലെങ്കില്‍ ഒന്നുമില്ല’! ഈ രണ്ട് ഓപ്ഷനേ എനിക്ക് ഉണ്ടായിരുന്നുള്ളൂ… വീണ്ടും വിശദീകരിച്ച് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ സമ്മാനിച്ച താരങ്ങളാണ് ദില്‍ഷയും ഡോ. റോബിനും. ഇരുവരും തമ്മിലുളള വിവാദവും തുടരുകയാണ്. ഷോയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ആരാധകരെ സ്വന്തമാക്കിയയാളാണ് റോബിന്‍. ആദ്യ ലേഡി ബിഗ് ബോസാണ്…

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ സമ്മാനിച്ച താരങ്ങളാണ് ദില്‍ഷയും ഡോ. റോബിനും. ഇരുവരും തമ്മിലുളള വിവാദവും തുടരുകയാണ്. ഷോയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ആരാധകരെ സ്വന്തമാക്കിയയാളാണ് റോബിന്‍. ആദ്യ ലേഡി ബിഗ് ബോസാണ് ദില്‍ഷ. ബിഗ്‌ബോസ് വീട്ടിലെ സൗഹൃദം ഷോ കഴിഞ്ഞിറങ്ങിയിട്ടും മുന്നോട്ടുകൊണ്ടുപോകാത്തതിലായിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്.

ആരാധകരുടെ ഭാഗത്തുനിന്നും അതിരുവിട്ട മോശം പരാമര്‍ശം വന്നതോടെ റോബിനും ആയി യാതൊരു ബന്ധവും ഇല്ല എന്ന് പറഞ്ഞു കൊണ്ട് ദില്‍ഷ എത്തിയിരുന്നു. അതോടെ വീണ്ടും രൂക്ഷമായ സൈബര്‍ ആക്രമണമാണ് ദില്‍ഷ നേരിട്ടത്. ഇതോടെ വീണ്ടും വിശദീകരണമുമായി എത്തിയിരിക്കുകയാണ് ദില്‍ഷ.

തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ദില്‍ഷ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ഇനി ഈ വിഷയത്തില്‍ ഒരു വീഡിയോ ചെയ്യണം എന്ന് വിചാരിച്ചിരുന്നതല്ല. പക്ഷേ ഞാന്‍ അന്ന് പറഞ്ഞ ചില കാര്യങ്ങള്‍ പലര്‍ക്കും വേദനിപ്പിച്ചതായി എനിക്ക് തോന്നുന്നെന്ന് ദില്‍ഷ പറയുന്നു. പലരെയും ഹേര്‍ട്ട് ചെയ്തതായി എനിക്ക് തോന്നി. അതുകൊണ്ടാണ് ഇത്തരത്തില്‍ വീണ്ടും വിശദീകരിച്ച ഒരു വീഡിയോ ചെയ്യുന്നത്.

നിങ്ങള്‍ എല്ലാവരും എന്നോട് ചോദിച്ചു എന്തിനാണ് ആ സൗഹൃദം അവസാനിപ്പിക്കുന്നത് എന്ന്. ആ സൗഹൃദം അവസാനിപ്പിക്കാന്‍ എനിക്കും യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. പക്ഷേ എനിക്ക് മുന്‍പില്‍ വെച്ച ഓപ്ഷന്‍ എന്നത് ഒന്നുകില്‍ വിവാഹം അല്ലെങ്കില്‍ ഒന്നുമില്ല എന്നതായിരുന്നു.

സൗഹൃദം എന്നൊരു ഓപ്ഷന്‍ എനിക്ക് മുന്‍പില്‍ ഇല്ലായിരുന്നു, അതുകൊണ്ടുതന്നെ എനിക്ക് ഇത് അവസാനിപ്പിക്കാനേ നിര്‍വാഹമുള്ളൂ എന്ന് ദില്‍ഷ പറയുന്നു. ഇപ്പോള്‍ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്ന സാഹചര്യം അല്ല. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും താരം പറയുന്നു.

നിങ്ങള്‍ക്ക് അറിയില്ല ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ എനിക്ക് വന്ന മെസ്സേജുകള്‍ എന്തായിരുന്നു എന്ന്. നീ രണ്ടുപേരെ പറ്റിച്ച രൂപയാണ് നിന്റെ കയ്യില്‍ ഉള്ളത് എന്ന് ചില ആളുകള്‍ എന്നോട് പറഞ്ഞിരുന്നത്. മാത്രമല്ല, ഇതിലും മോശമായ മെസ്സേജുകളും എനിക്ക് വന്നിട്ടുണ്ട്.

ഇതോടെ ബിഗ്‌ബോസ് വീട്ടില്‍ നിന്നെത്തി കുറച്ചു ദിവസം കഴിയുന്നതുവരെ താന്‍ വല്ലാതെ വിഷമിച്ചിരുന്നു. ഈ പ്രതികരണങ്ങള്‍ ഒക്കെ ഏറെ വേദനയില്‍ ആക്കിയിരുന്നെന്നും ദില്‍ഷ പറയുന്നു.