എന്നെ പറഞ്ഞോളൂ.. എന്തിനാണ് അച്ഛനെയും അമ്മയേയും ചീത്ത വിളിക്കുന്നത് – ദില്‍ഷ

ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ദില്‍ഷ പ്രസന്നന്‍. എന്നാല്‍ ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ വിജയിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും ഡീഗ്രേഡിംഗും നേരിടേണ്ടി വന്ന താരം കൂടിയാണ് ദില്‍ഷ. ഇപ്പോഴും തനിക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്റ്‌സുകളോട് താരം പ്രതികരിച്ച് എത്തിയിരിക്കുകയാണ്. തന്റെ ഫാന്‍സുമായി വെച്ച മീറ്റ്അപ്പിന് ശേഷം ദില്‍ഷ ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് പറഞ്ഞത്.

ദില്‍ഷ കാരണം കുടുംബത്തിന് കൂടി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു എന്ന് തോന്നിയോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. താനുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ഫാമിലിയെ വലിച്ചിഴച്ചത് വലിയ വിഷമം ആയെന്ന് തന്നെയാണ് ദില്‍ഷ പറഞ്ഞിരിക്കുന്നത്. താന്‍ ആണ് എല്ലാവരുടേയും മുന്നില്‍ തെറ്റുകാരി.. എന്നിട്ടും എന്തിനാണ് തന്റെ അച്ഛനേയും അമ്മയേയും എല്ലാ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നാണ് ദില്‍ഷ ചോദിക്കുന്നത്.

അത് തനിക്ക് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അതേസമയം തന്നെ ഇപ്പോള്‍ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ ഞാന്‍ ഒരുപാട് പഠിച്ച് കഴിഞ്ഞു എന്നും ദില്‍ഷ പറയുന്നു. നെഗറ്റീവ് കമന്റുകളും ഡീഗ്രേഡിംഗും എല്ലാം വരും. അത് അതിന്റേതായ രീതിയില്‍ എടുത്ത് മുന്നോട്ട് പോകാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നും ദില്‍ഷ പറഞ്ഞു. ബിഗ് ബോസ് ഷോ തന്നെ കൂടുതല്‍ ബോള്‍ഡ് ആക്കിയിട്ടുണ്ട്. പല വിമര്‍ശനങ്ങളും ഇപ്പോളും നേരിട്ട് തന്നെയാണ് മുന്‍പോട്ട് പോകുന്നത്.

നെഗറ്റീവ് കമന്റ്‌സ് ഇടുന്നത് എല്ലാം ഓരോ വ്യക്തികളുടെ ഇഷ്ടമാണ്..അത് ചെയ്യുന്നവര്‍ ചെയ്യട്ടെ.. ഞാന്‍ എന്തായാലും അതൊന്നും ഇനി മൈന്‍ഡ് ചെയ്യാന്‍ നില്‍ക്കുന്നില്ല.. ആരേയും ചീത്ത വിളിക്കാനൊന്നും ഞാന്‍ പോകില്ലെന്നും ദില്‍ഷ പറഞ്ഞു.. അതുപോലെ തനിക്കും ഉദ്ഘാടനങ്ങള്‍ എല്ലാം വരുന്നുണ്ട് എന്നും.. തന്റെ കരിയറില്‍ തന്നെയാണ് ഇനി ശ്രദ്ധ ചെലുത്തുക എന്നും താരം അറിയിച്ചു.

Previous articleപാപ്പന്റെ ജിസിസി ബുക്കിംഗ് ആരംഭിച്ചു..! സുരേഷേട്ടാ ഞങ്ങള്‍ കാത്തിരിക്കുന്നു എന്ന് ആരാധകര്‍!
Next articleആളുകളെ സഹായിക്കുന്നതില്‍ ഭാര്യപോലും എന്നെ കണ്‍ട്രോള്‍ ചെയ്തിട്ടില്ല..! – സുരേഷ്‌ഗോപി