അനൂപ് മേനോന്റെ നായികയായി ദില്‍ഷ; ‘ഓ സിന്‍ഡ്രെല്ല’യുടെ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയിയായി മാറിയയാളാണ് ദില്‍ഷ പ്രസന്നന്‍. ഇപ്പോഴിതാ ദില്‍ഷ ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് പുറത്തുവന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദില്‍ഷ നായികയാവുന്നു. ‘ഓ സിന്‍ഡ്രെല്ല’ എന്നാണ് ചിത്രത്തിന്റെ പേര്. അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസും അനൂപ് മേനോനും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.

‘ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിന്‍ഡ്രെല്ല പ്രഖ്യാപിക്കുന്നു.. എല്ലാറ്റിനും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവന്‍ തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിന് നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു അത്ഭുത മനുഷ്യനാണ്.. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം’, എന്നാണ് ദില്‍ഷ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്. അനൂപ് മേനോനും തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലൂടെയാണ് ദില്‍ഷ പിന്നീട് മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ചത്. അതേസമയം ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡിന് വേണ്ടി വിക്രം സിനിമയിലെ ഏജന്റ് ടീനയെ അവതരിപ്പിച്ചുകൊണ്ടുള്ള ദില്‍ഷയുടെ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Previous articleസീരിയല്‍ കില്ലറായി പ്രഭുദേവയുടെ ‘ബഗീര’; തിയേറ്ററുകളിലെത്തുന്നു
Next article‘രണ്ടു ഫ്രഞ്ച് കിസ്സും നാലു ഇക്കിളിയും കണ്ടാല്‍ ഓഡിയന്‍സ് ഇടിച്ചു കേറുമെന്നാണ്..’