നീയാണ് ഇപ്പോള്‍ ഞങ്ങളുടെ വിഷമം..! ബിഗ് ബോസിന് ശേഷം ദില്‍ഷ മാറിപ്പോയെന്നും സഹോദരി..!

ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ദില്‍ഷ പ്രസന്നന്‍. വിന്നറായിട്ട് കൂടി ദില്‍ഷയെ വിജയിയായി അംഗീകരിക്കാന്‍ പലരും തയ്യാറായിരുന്നില്ല. ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ട്രോഫി ദില്‍ഷ ഒരിക്കലും അര്‍ഹിക്കുന്നില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും താരത്തെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്ത് പറഞ്ഞത്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയില്‍ പോയി വന്ന ശേഷം ദില്‍ഷയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് ദില്‍ഷയുടെ സഹോദരി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ദില്‍ഷ തന്റെ ആരാധകര്‍ക്കൊപ്പം സംഘടിപ്പിച്ച മീറ്റ്അപ്പില്‍ വെച്ചാണ് സഹോദരി ദില്‍ഷയോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബിഗ് ബോസില്‍ പോയ ഞങ്ങളുടെ ദിലു അല്ല തിരിച്ച് വീട്ടിലേക്ക് വന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഒരുപാട് വിമര്‍ശനങ്ങളും ഡീഗ്രേഡിംഗും നേരിടേണ്ടി വന്നതോടെ ദില്‍ഷ ആളാകെ മാറി എന്നാണ് താരത്തിന്റെ മൂത്ത സഹോദരി പറയുന്നത്. നീ കാരണം ഞങ്ങള്‍ക്കും ചീത്ത വിളികള്‍ കേള്‍ക്കേണ്ടി വന്നെന്നും അപമാനിതരായെന്നും നിനക്ക് തോന്നുന്നുണ്ടോ.. എങ്കില്‍ അങ്ങനെ യാതൊരു വിഷമവും നീ കാരണം ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല എന്നാണ് ആ വേദിയില്‍ വെച്ച് ദില്‍ഷയുടെ സഹോദരി പറഞ്ഞത്.

നിന്നെ ഓര്‍ത്ത് ഞങ്ങള്‍ക്ക് അഭിമാനമാണ് തോന്നുന്നത്. നീ വിഷമിച്ചിരിക്കുന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ വിഷമം… ഇപ്പോഴത്തെ നീയാണ് ഞങ്ങളുടെ വിഷമം, നീ സന്തോഷവതിയായാല്‍ ഞങ്ങള്‍ക്കും സന്തോഷമാകും.. പണ്ടുള്ള ആ കളിച്ച് ചിരിച്ച് നടക്കുന്ന ദിലുവിനെ ഞങ്ങള്‍ക്ക് തിരിച്ച് വേണം.. ഇപ്പോള്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സ്വഭാവവും വിഷമിച്ചിരിക്കുന്ന സ്വഭാവവും മാറ്റണം…

നീ സന്തോഷിച്ചാലേ നമ്മുടെ വീട് പഴയത് പോലെയാകൂ എന്നും അവര്‍ ആ വേദിയില്‍ വെച്ച് ദില്‍ഷയോടായി പറഞ്ഞു. ഒരു ഗതികെട്ട വിന്നറായി എന്ന് നിന്നെ കുറിച്ച് പലരും പറഞ്ഞു. പക്ഷേ നിന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്.. അതോര്‍ത്ത് പഴയത് പോലെ ഹാപ്പിയായി തിരിച്ച് വരണം എന്നുകൂടി സഹോദരി ദില്‍ഷയോട് പറഞ്ഞു.

Previous articleഎന്ത് രസമായിട്ടാണ് അവര്‍ പ്രണയിച്ചത്! എനിക്ക് അവരോട് സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്; അഭയ ഹിരണ്‍മയി
Next article‘കുറേ കാലം ആ ഷോക്കില്‍ ആയിരുന്നു അമ്മ, അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്ത് വച്ച് ഇരിക്കും’; അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി