ഏജന്റ് ടീനയായി ഹോട്ട് ലുക്കില്‍ എത്തി ദില്‍ഷ! തകര്‍പ്പന്‍ ഡാന്‍സ് ഏറ്റെടുത്ത് ആരാധകര്‍

ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഏഷ്യാനെറ്റിന്റെ വേദിയില്‍ വെച്ച് ദില്‍ഷയുടെ ഹോട്ട് ലുക്ക് ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡിന് വേണ്ടിയാണ് ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ദില്‍ഷ പ്രസന്നന്‍ എത്തിയത്. വിക്രം സിനിമയിലെ ഏജന്റ് ടീനയെ അവതരിപ്പിച്ചുകൊണ്ടുള്ള ഡാന്‍സ് നമ്പറാണ് ദില്‍ഷ തന്റെ പ്രേക്ഷകര്‍ക്കായി കാഴ്ച്ചവെച്ചത്.

പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തിയത് ഉലക നായകന്‍ കമല്‍ഹാസന്‍ ആയിരുന്നു, അദ്ദേഹത്തിന്റെ മുന്നില്‍ തന്നെ ഏജന്റ് ടീനയായി തകര്‍ത്താടിയിരിക്കുകയാണ് ദില്‍ഷ. കമല്‍ ഹാസന്‍ നായകനായി ഇക്കൊല്ലം റിലീസ് ചെയ്ത ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ ഏജന്റ് ടീന ഒരു ശക്തമായ കഥാപാത്രം ആയിരുന്നു.. വേദിയില്‍ ഏജന്റ് ടീനയായി വേഷമിട്ടു കൊണ്ടായിരുന്നു ദില്‍ഷയുടെ പെര്‍ഫോമന്‍സ്. സാരിയില്‍ ഗ്ലാമറസായി എത്തിയ താരം കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും അത് കഴിഞ്ഞ് അത്യുഗ്രന്‍ ഫൈറ്റ് സീനും കാഴ്ചവയ്ക്കുന്നു.. ഇതെല്ലാം കണ്ട് ദില്‍ഷയുടെ ആരാധകരും അമ്പരന്നിരിക്കുകയാണ്.

വീഡിയോ ഇതിനോടകം തന്നെ ഏഷ്യാനെറ്റിന്റെ ഓഫീഷ്യല്‍ പേജുകളില്‍ നിവധി കാഴ്ച്ചക്കാരെയാണ് നേടിയിരി്ക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസന് മുന്നില്‍ ഇത് രണ്ടാം തവണയാണ് ദില്‍ഷയ്ക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്.

സീസണില്‍ ഒരിക്കല്‍ ഉലകനായകന്‍ കമല്‍ഹാസന്‍ അതിഥിയായി എത്തിയപ്പോഴും അദ്ദേഹത്തിന് മുന്നില്‍ ഒരു കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ദില്‍ഷ കാഴ്ചവച്ചിരുന്നു. ദില്‍ഷയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഡാന്‍സ് പെര്‍ഫോമന്‍സില്‍ ബിഗ് ബോസ് വീട്ടിലെ എല്ലാവരും പങ്കാളികളായിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും മുന്‍പില്‍ ദില്‍ഷ അവതരിപ്പിച്ച ഡാന്‍സ് തകര്‍ത്തു എന്നാണ് ആരാധകര്‍ പറയുന്നത്.

Nikhina