ബിഗ്‌ബോസ് ചരിത്രത്തിലെ ആദ്യ പെണ്‍ വിജയം; പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി ദില്‍ഷ

ബിഗ് ബോസ് സീസണ്‍ നാലിന്റെ വിജയിയായത് ദില്‍ഷ പ്രസന്നന്‍ ആണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഒരു വനിത ടൈറ്റില്‍ വിന്നറാകുന്നത്. 20 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ സീസണില്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷയുടെ വിജയം. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ദില്‍ഷ.

കുറച്ചു വൈകിയെന്നറിയാം എന്നാലും തന്നെ ജയിപ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിയെന്നാണ് താരം പറയുന്നത്. ഒരുപാടു പേരുടെ കമന്റുകളെല്ലാം കണ്ടു. തനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് മനസിലായി. കുറച്ച് മോശം കമന്റുകളും കണ്ടു. ഡീഗ്രേഡിങും കാര്യങ്ങളും ഉണ്ടാകുമെന്ന് അറിയാം. ഇത്രയും വലിയ ഷോയല്ലേ.. രണ്ടും ഫെയ്‌സ് ചെയ്യണമെന്ന് അറിയാം. ഞാന്‍ അതിന്റേതായ രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോള്‍ ഓകെയാണ്.

ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല എന്നു ചിലര്‍ പറയുന്നു. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാന്‍ അര്‍ഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ ആര്‍മികള്‍ക്കും എല്ലാ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും നന്ദി പറഞ്ഞാണ് ദില്‍ഷ വീഡിയോ അവസാനിപ്പിച്ചത്.

Previous articleഎല്ലാം ഏറ്റ് പറഞ്ഞ് ഡോ. റോബിന്‍…! തെറ്റ് പറ്റിപ്പോയി..! ഇനി ഒന്നിനും ഞാന്‍ ഇല്ല!
Next article‘അത്തരമൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല, ഈ സ്‌ക്രീന്‍ ഷോട്ട് ആരോ മനഃപൂര്‍വം ഉണ്ടാക്കിയത്’ ഒമര്‍ ലുലു