ഇത് നമ്മുടെ ദില്‍ഷ തന്നെ അല്ലേ..? അടിമുടി മാറി താരം..!

പുത്തന്‍ മേക്കോവര്‍ ലുക്കില്‍ എത്തി തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ ഫോര്‍ വിജയി ദില്‍ഷ പ്രസന്നന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ മേക്കോവര്‍ സെഷന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദില്‍ഷ തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മേക്കോവറില്‍ എത്തിയ താരം നൃത്തച്ചുവടുകള്‍ വെച്ചുള്ള വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

ദില്‍ഷയുടെ ഈ മേക്കോവര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇത് നമ്മുടെ ദില്‍ഷ തന്നെയല്ലേ എന്നാണ് താരത്തിന്റെ ഈ പോസ്റ്റ് കണ്ട് ചിലര്‍ കമന്റുകളായി കുറിയ്ക്കുന്നത്. ഞങ്ങള്‍ ഇന്നലെ നടത്തിയ ഫോട്ടോഷൂട്ടിന്‌റെ ചില രസകരമായ കാപ്ചറുകളാണ് ഇത്.. കൂടുതല്‍ ആകാംക്ഷ ഉണര്‍ത്തുന്ന കാര്യങ്ങള്‍ പുറകെ വരുന്നുണ്ട്.. കാത്തിരിക്കൂ എന്നാണ് ദില്‍ഷ ഈ വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ദില്‍ഷയുടെ ഫോട്ടോ സെഷനില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്..

വിജില്‍സ് മേക്കോവറാണ് ദില്‍ഷയെ ഈ പുത്തന്‍ ലുക്കിലേക്ക് മാറ്റിയത്. ഐമാസ് ഡിസൈന്‍സില്‍ നിന്നാണ് ദില്‍ഷ ധരിച്ചിരിക്കുന്ന ഈ വസ്ത്രം. ഗാലറി വിഷന്‍ ഷൂട്ടിംഗ് ഫ്‌ലോറില്‍ നിന്നെടുത്ത ചിത്രങ്ങള്‍ എഡിറ്റ് ചെയ്തത് മാത്യു തോമസ് ആണ്. എന്നാല്‍ പുതിയ ലുക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് കൊണ്ടും ചിലര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്..

ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത ദില്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം ശ്രദ്ധ നേടാറുണ്ട്. മോഡലിംഗ് കൂടി ചെയ്യുന്ന ദില്‍ഷ പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നത്.

Previous articleകേട്ട നാള്‍ മുതല്‍ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്.! ആഗ്രഹങ്ങള്‍ സഫലീകരിച്ച് മോഹന്‍ലാല്‍!
Next articleദൃശ്യം 3 അല്ല..! അത് ‘എമ്പുരാന്‍’ തന്നെ..! സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്..!