ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് ബിഗ് ബോസ മലയാളം സീസണ്‍ 4 ടൈറ്റില്‍ പട്ടം നേടിയയാളാണ് ദില്‍ഷ. ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍ നിരവധി വിവാദങ്ങളാണ് താരം നേരിട്ടത്. എന്നാല്‍ വിവാദങ്ങളിലൊന്നും തളരാതെ സ്‌ട്രോങ് ആയി മുന്നോട്ടാണ് ദില്‍ഷ. തന്റെ കിടിലന്‍ ഡാന്‍സ് വീഡിയോകളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ ദില്‍ഷയുടെ പോസ്റ്റാണ് വൈറലാകുന്നത്.
ഒരു ഷോയില്‍ വിധി കര്‍ത്താവായി പോയ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചത്. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും. പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞാണ് ദില്‍ഷയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് സംഭവത്തെ സോഷ്യല്‍ മീഡിയ കാണുന്നത്. പോസ്റ്റും ചിത്രവും ഇതിനകം വൈറലായിട്ടുണ്ട്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.
ദില്‍ഷ പങ്കുവച്ച പ്രൊമോഷന്‍ വീഡിയോയായിരുന്നു വിവാദമായത്. ട്രേഡിംഗുമായി ബന്ധപ്പെട്ടായിരുന്നു പ്രൊമോഷന്‍ വീഡിയോയാണ് ദില്‍ഷ പങ്കുവച്ചത്. എന്നാല്‍ ഇത് തട്ടിപ്പാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ദില്‍ഷ വീഡിയോ പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…