Categories: Film News

ആഡംബര വാഹനം സ്വന്തമാക്കി ദിൽഷ പ്രസന്നൻ !!

ബിഗ് ബോസ് സീസൺ ഫോറിലേ ടൈറ്റിൽ വിന്നർ ആയിരുന്നു ദിൽഷ പ്രസന്നൻ. അൻപത് ലക്ഷം രൂപ ആയിരുന്നു ദിൽഷ പ്രസന്നന് സമ്മാനമായി ലഭിച്ചത്, ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ, ബെൻസിന്റെ slc Amg കാറിനൊപ്പമുള്ള വീഡിയോ ആണ് ദിൽഷ പങ്ക്‌വെച്ചത്. ദിൽഷ പുതിയ കാർ വാങ്ങി എന്ന തരത്തിലാണ് ആരധകരുടെ കമന്റ് ഇപ്പോൾ. എന്നാൽ ഈ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കാരണം ബിഗ്‌ബോസിന്റെ ടൈറ്റിൽ വിന്നർ ആയതിന് ശേഷം നിരവധി പരസ്യ ചിത്രങ്ങളിൽ ദിൽഷ അഭിനയിച്ചിട്ടുണ്ട്, അൻപത് ലക്ഷം രൂപ പലർക്കും നൽകും എന്ന് പറഞ്ഞിരുന്നല്ലോ എന്നാൽ അത് ഇതുവരെ കണ്ടില്ല എന്ന് വിമർശിക്കുന്നവരും ഉണ്ട്. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് താരം വിജയിച്ചത് എന്നാണ് ആദ്യം മുതലുള്ള ആരോപണം,ഇതിനിടയിൽ ദിൽഷ റോബിനെതിരെ രംഗത്ത് വന്നതും ആരോപണങ്ങൾക്ക് ആക്കം കൂട്ടി, എന്നാൽ തന്റെ ഉറച്ച തീരുമാനങ്ങൾ ദിൽഷ തുറന്ന് പറയുന്നുണ്ടാരുന്നു. റോബിൻ ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ദിൽഷക്കായി പരസ്യമായി വോട്ട് അഭ്യർത്ഥിച്ചിരുന്നു.

Rahul