ദില്‍ഷ മികച്ച ഡാന്‍സുകാരി തന്നെ; തെളിവായി ആര്യയ്‌ക്കൊപ്പമുള്ള പുതിയ വീഡിയോ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ടൈറ്റില്‍ വിന്നറായ ദില്‍ഷ പ്രസന്നന്‍ മികച്ച ഒരു നര്‍ത്തകിയാണ്. ദില്‍ഷയുടെ നിരവധി ഡാന്‍സ് വീഡിയോകള്‍ ഇതിനോടകം വൈറലായിരുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോ…

ബിഗ് ബോസ് മലയാളം സീസണ്‍ 4 ടൈറ്റില്‍ വിന്നറായ ദില്‍ഷ പ്രസന്നന്‍ മികച്ച ഒരു നര്‍ത്തകിയാണ്. ദില്‍ഷയുടെ നിരവധി ഡാന്‍സ് വീഡിയോകള്‍ ഇതിനോടകം വൈറലായിരുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോ വഴി നൃത്ത രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം ബാംഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവെ ആണ് ബിഗ് ബോസിലേക്ക് എത്തുന്നത്. 100 ദിവസം മികച്ച ഗെയിം കളിച്ചു തന്നെയാണ് താരം ടൈറ്റില്‍ വിന്നറായത്.

ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ദില്‍ഷ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊക്കെ തക്ക മറുപടി നല്‍കിയ താരം തന്റെ കരിയറുമായി മുന്നോട്ടു പോവുകയാണ്. ഇപ്പോഴിതാ ദില്‍ഷയുടെ പുതിയ ഡാന്‍സ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. കിടിലന്‍ ചുവടുകളുമായാണ് താരമെത്തിയിരിക്കുന്നത്. ദില്‍ഷയ്ക്ക് ഒപ്പം ഡി ഫോര്‍ ഡാന്‍സ് ഫെയിം ആയ ആര്യ ബാലകൃഷ്ണനും ഉണ്ട്. അനായാസമായ മെയ് വഴക്കത്തോടെ ഇരുവരും ചേര്‍ന്ന് ഈ ഡാന്‍സ് വീഡിയോ ഗംഭീരമാക്കി എന്നാണ് വീഡിയോ കണ്ടവര്‍ കമന്റായി കുറിയ്ക്കുന്നത്. തല്ലുമാലയിലെ ഗാനത്തിനാണ് ഇവര്‍ ചുവടുവെക്കുന്നത്. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് വന്ന ശേഷം അടി മുടി ദില്‍ഷ മാറി. മേക്കോവറും ഫോട്ടോഷൂട്ടും ഉദ്ഘാടനവും ഒക്കെയായി എന്നും തിരക്കാണ്. സിനിമയില്‍ അഭിനയിക്കണം എന്ന് തന്നെയാണ് ദില്‍ഷയുടെ സ്വപ്നം. ചില തിരക്കഥകള്‍ എല്ലാം വന്നിട്ടുണ്ട് എന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ ദില്‍ഷ പറഞ്ഞിട്ടുള്ളത്.