‘നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നത് നിങ്ങള്‍ക്കു തന്നെയാണ്’- ദില്‍ഷ

ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയിയായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ദില്‍ഷ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍…

ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയിയായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ദില്‍ഷ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡാര്‍ക്ക് ഗ്രീന്‍ ഫ്രോക്കില്‍ അതി മനോഹരിയായാണ് താരമെത്തിയത്. ലൈറ്റ് മേക്കപ്പാണ് താരമുപയോഗിച്ചിരിക്കുന്നത്. ‘നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നത് നിങ്ങള്‍ക്കു തന്നെയാണ്’ എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘സുന്ദരി, എപ്പോഴും സന്തോഷമായിരിക്കുക, പച്ചക്കിളി’.. ഇങ്ങനെ പോകുന്നു കമന്റുകള്‍.

മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലൂടെയാണ് ദില്‍ഷ പിന്നെ മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ചത്. അതേസമയം ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡിന് വേണ്ടി വിക്രം സിനിമയിലെ ഏജന്റ് ടീനയെ അവതരിപ്പിച്ചുകൊണ്ടുള്ള ദില്‍ഷയുടെ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തിയത് ഉലക നായകന്‍ കമല്‍ഹാസന്‍ ആയിരുന്നു, അദ്ദേഹത്തിന്റെ മുന്നില്‍ തന്നെ ഏജന്റ് ടീനയായി തകര്‍ത്താടി ദില്‍ഷ. കമല്‍ ഹാസന്‍ നായകനായി ഇക്കൊല്ലം റിലീസ് ചെയ്ത ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ ഏജന്റ് ടീന ഒരു ശക്തമായ കഥാപാത്രം ആയിരുന്നു.. വേദിയില്‍ ഏജന്റ് ടീനയായി വേഷമിട്ടു കൊണ്ടായിരുന്നു ദില്‍ഷയുടെ പെര്‍ഫോമന്‍സ്. സാരിയില്‍ ഗ്ലാമറസായി എത്തിയ താരം കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും അത് കഴിഞ്ഞ് അത്യുഗ്രന്‍ ഫൈറ്റ് സീനും കാഴ്ചവച്ചു.. ഉലകനായകന്‍ കമല്‍ഹാസന് മുന്നില്‍ ഇത് രണ്ടാം തവണയാണ് ദില്‍ഷയ്ക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്.

സീസണില്‍ ഒരിക്കല്‍ ഉലകനായകന്‍ കമല്‍ഹാസന്‍ അതിഥിയായി എത്തിയപ്പോഴും അദ്ദേഹത്തിന് മുന്നില്‍ ഒരു കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ദില്‍ഷ കാഴ്ചവച്ചിരുന്നു. ദില്‍ഷയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഡാന്‍സ് പെര്‍ഫോമന്‍സില്‍ ബിഗ് ബോസ് വീട്ടിലെ എല്ലാവരും പങ്കാളികളായിരുന്നു.