‘ലേഡി ബിഗ് ബോസ്’; ദില്‍ഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ വിന്നറാകുന്നത്. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷ വിജയകിരീടം ചൂടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു നാലാം സീസണ്‍ ഒരുക്കിയിരുന്നത്. ന്യൂ നോര്‍മല്‍ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച സീസണില്‍ വിജയിയായത് ദില്‍ഷയായിരുന്നു.

ഇപ്പോള്‍ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കിടുന്ന തിരക്കിലാണ് താരം. നിരവധി ഇന്റര്‍വ്യൂകളാണ് ദില്‍ഷയുടേതായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ഷയുടെ ചിത്രങ്ങള്‍ പതിഞ്ഞത് ക്യാമറയിലല്ല, തങ്ങളുടെ മനസിലാണെന്നാണ് ആരാധകര്‍ ഇതിനു നല്‍കുന്ന കമന്റ്.

ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ആഘോഷിക്കപ്പെടുന്ന വിജയമാണ് ദില്‍ഷയുടേത്. ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ ടിക്കറ്റ് ഫിനാല നേടി ആദ്യം ഫൈനല്‍ ഫൈവിലേയ്ക്ക് എത്തുന്നത് ദില്‍ഷയായിരുന്നു.

ഡി 4 ഡാന്‍സിലൂടെയായിരുന്നു ദില്‍ഷ പ്രേക്ഷകമനം കീഴടക്കിയത്. ഡി ഫോര്‍ ഡാന്‍സും സീരിയലുമൊക്കെ കഴിഞ്ഞ് ബിഗ് ബോസിലേക്ക് എത്തിയ ദില്‍ഷ കൂടുതല്‍ സുന്ദരിയായെന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോയെന്നുമൊക്കെ ആരാധകര്‍ ചോദിച്ചിരുന്നു. ഇതിന് ദില്‍ഷ തന്നെ മറുപടിയുമായി എത്തിയിരുന്നു.

‘എനിക്കറിയില്ല.ഞാന്‍ പോലും പറയാറുണ്ട് എന്റെ പഴയ ഫോട്ടോയൊന്നും നിങ്ങള്‍ കണ്ടിട്ടില്ലല്ലോ എന്ന്. ചിലര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല. പിന്നെ എനിക്ക് തടി വച്ചിട്ടുണ്ട്. പല്ലിന് ക്ലിപ്പുടകയും ചെയ്തു. പല്ലിന് ക്ലിപ്പട്ടതോടെ മുഖത്തിന്റെ ഷെയ്പ്പ് തന്നെ മാറി’- എന്നാണ് ദില്‍ഷ പറഞ്ഞത്.

Aswathy